x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം


Published: February 16, 2026 06:44 AM IST | Updated: February 16, 2026 06:44 AM IST

വേ​ളി സെ​ന്‍റ് തോ​മ​സ് പള്ളിയിൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​പ്പി​ച്ച് തിരുസ്വരൂപം വഹിച്ചുകൊണ്ടു നടന്ന പ്രദക്ഷിണം.

തി​രു​വ​ന​ന്ത​പു​രം: വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ പേ​രി​ലു​ള്ള തെ​ക്കേ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ വേ​ളി സെ​ന്‍റ് തോ​മ​സ് പള്ളിയിൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​പ്പി​ച്ച് ഇ​ട​വ​ക​ചു​റ്റി തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ന​ട​ത്തി. നേ​ര​ത്തെ ജ​പ​മാ​ല, ലി​റ്റി​നി, നൊ​വേ​ന എ​ന്നി​വ​യ്ക്കു​ശേ​ഷം തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. യൂ​ജി​ന്‍ എ​ച്ച്. പെ​രേ​ര മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന സ​ന്ധ്യാ​വ​ന്ദ​ന പ്രാ​ര്‍​ഥ​ന​യി​ല്‍ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത ചാ​ന്‍​സി​ല​ര്‍ ഫാ. ​ജി. ജോ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തി.

തു​ട​ര്‍​ന്ന് ചെ​ണ്ട, ബാ​ന്‍​ഡ് മേ​ളം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ അ​ണി​ചേ​ർ​ന്ന തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ച്ചു. അ​ള്‍​ത്താ​ര പാ​ല​ക​ര്‍, കൊ​ന്പ്രീ​യ സ​ഭാം​ഗ​ങ്ങ​ള്‍, പ്ര​ത്യേ​കം ഒ​രു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ള്‍, വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ള്‍, പ്ര​ത്യേ​കം ത​യാ​റാ​ക്കി അ​ല​ങ്ക​രി​ച്ച വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​സ്വ​രൂ​പം, മ​റ്റു വി​ശു​ദ്ധ​ന്മാ​രു​ടെ പ്ലോ​ട്ടു​ക​ള്‍ തു​ട​ങ്ങി​യ​വ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണ​ത്തി​നു മാ​റ്റു​കൂ​ട്ടി.

റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും തി​രു​സ്വ​രൂ​പ ദ​ര്‍​ശ​ന​ത്തി​നാ​യി തി​ങ്ങി​നി​റ​ഞ്ഞ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ മ​ധ്യേ​ഏ​ക​ദേ​ശം ര​ണ്ടു​മ​ണി​ക്കൂ​റോ​ളം സ​ഞ്ച​രി​ച്ച്, ഇ​ട​വ​ക ചു​റ്റി​യു​ള്ള തി​രു​സ്വ​രൂ​പ പ്ര​ദ​ര്‍​ശ​നം തി​രി​കെ ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ബാ​സ്റ്റി​ന്‍, സ​ഹ​വി​കാ​രി ഫാ. ​ടി​നു ആ​ല്‍​ബി​ന്‍, ഇ​ട​വ​ക സെ​ക്ര​ട്ട​റി ആ​ന്‍​സ​ലോ​ണ്‍ ഡോ​റ​സ്, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ജോ​യി മാ​ര്‍​ഷ​ന്‍, ട്ര​ഷ​റ​ര്‍ ലൂ​ക്കോ​സ് ലാ​സ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി ഐ​സ​ക്, ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ബു ലോ​പ്പ​സ്, ജോ​യി ജേ​ക്ക​ബ്, സു​രി​ജി ബെ​ഞ്ച​മി​ന്‍, കെ​ജി​റ്റ​ന്‍ സേ​വ്യ​ര്‍, സൂ​സി ജെ​റാ​ള്‍​ഡ്, ജൂ​ഡി​റ്റ് സ​ന്തോ​ഷ്, തോ​ബി​യാ​സ് റോ​ക്കി, ജെ​സ്‌​ല​റ്റ് ജോ​ണ്‍​സ​ണ്‍, ഡെ​ല്‍​ഫി​ന്‍ ന്യൂ​ട്ട​ന്‍, രാ​ജ​ന്‍ ജോ​സ​ഫ്, ര​ജ​നി അ​നി​ല്‍, ഷീ​ജ പ​ത്രോ​സ്, റോ​ക്കി രാ​ജു, സ്വ​പ്ന എ​ഡ്വേ​ര്‍​ഡ്, മാ​ഗ്‌​ളി​ന്‍ അ​ലോ​ഷ്യ​സ്, ജോ​ണ്‍ സു​രേ​ഷ്, മ​റി​യം സ​ജ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​ന്നു തി​രു​നാ​ള്‍ ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ്തി​കു​റി​ച്ച് ന​ട​ത്തു​ന്ന ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ സ​മൂ​ഹ ബ​ലി​ക്കു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ന്‍ റ​വ. ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വ വ​ഹി​ക്കും. കൃ​ത​ജ്ഞ​ത ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം സ​മൂ​ഹ​ബ​ലി​ക്കു​ശേ​ഷം കൊ​ടി​യി​റ​ക്കു​ക​ർ​മ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up