x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"സ​ഖി വ​നി​ത' കൂ​ട്ടാ​യ്മ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി


Published: February 11, 2026 01:10 AM IST | Updated: February 11, 2026 01:10 AM IST

കെ​മി​സ്ട്രി​യി​ൽ പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​ഒ.​പി. ഫ​ർ​സാ​ന​യ്ക്ക് പു​ലാ​മ​ന്തോ​ൾ "സ​ഖി വ​നി​ത' കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ അ​വാ​ർ​ഡ് ന​ൽ​കു​ന്നു.

പു​ലാ​മ​ന്തോ​ൾ: ലോ​ക കാ​ൻ​സ​ർ ദി​ന​ത്തി​ൽ പു​ലാ​മ​ന്തോ​ൾ "സ​ഖി വ​നി​ത' കൂ​ട്ടാ​യ്മ​യും പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യും ചേ​ർ​ന്ന് വ​നി​ത​ക​ൾ​ക്കാ​യി കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. പു​ലാ​മ​ന്തോ​ൾ എ​യു​പി സ്കൂ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഡോ. ​വി​ജി കൊ​ള​ത്തോ​ട​ൻ ക്ലാ​സ് ന​യി​ച്ചു.

പ​ഞ്ചാ​യ​ത്തി​ൽനി​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​വ് പു​ല​ർ​ത്തു​ന്ന വ​നി​ത​ക​ൾ​ക്ക് "സ​ഖി കൂ​ട്ടാ​യ്മ'​യ ഏ​ർ​പ്പെ​ടു​ത്തി​യ സ​ഖി വു​മ​ണ്‍ അ​ക്കാ​ഡ​മി​ക് നാ​യി​ക അ​വാ​ർ​ഡ് കെ​മി​സ്ട്രി​യി​ൽ പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​ഒ.​പി. ഫ​ർ​സാ​ന​യ്ക്ക് ല​ഭി​ച്ചു. അ​യ്യാ​യി​രം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് സ്വാ​ൻ അ​വാ​ർ​ഡ്. "​സ്ത്രീ അ​ന്നും ഇ​ന്നും​' വി​ഷ​യ​ത്തി​ൽ സ​ഖി കൂ​ട്ടാ​യ്മ ന​ട​ത്തി​യ ലേ​ഖ​ന മ​ത്സ​രവി​ജ​യി വ​ത്സ​ല ദേ​വി​യെ ആ​ദ​രി​ച്ചു.

സ​ഖി പ്ര​സി​ഡ​ന്‍റ് വി.​എം. സീ​ന​ത്ത്, സെ​ക്ര​ട്ട​റി ഡോ. ​സ്മി​ത റ​ഹ്മാ​ൻ, ട്ര​ഷ​റ​ർ അ​ന്ന​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Up