x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​തീ​ശ​ൻ പാ​ച്ചേ​നി പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സി​ൽ ജീ​വി​ക്കു​ന്ന നേ​താ​വ്: കെ. ​സു​ധാ​ക​ര​ൻ


Published: October 28, 2025 02:28 AM IST | Updated: October 28, 2025 02:28 AM IST

മു​ൻ ക​ണ്ണൂ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ മൂ​ന്നാം ച​ര​മ വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ​യ്യാ​മ്പ​ല​ത്തെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ കെ. ​സു​ധാ​ക​ര​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ

ക​ണ്ണൂ​ർ: സാ​ധാ​ര​ണ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ മ​ന​സി​ൽ എ​ന്നും ജീ​വി​ക്കു​ന്ന നേ​താ​വാ​ണ് സ​തീ​ശ​ൻ പാ​ച്ചേ​നി​യെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി പ​റ​ഞ്ഞു.


അ​ന്ത​രി​ച്ച മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ൽ പ​യ്യാ​മ്പ​ല​ത്തെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സു​ധാ​ക​ര​ൻ.


ത​ന്‍റേ​താ​യ ശൈ​ലി കൊ​ണ്ടും പ്ര​വ​ർ​ത്ത​നം കൊ​ണ്ടും പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രു റോ​ൾ​മോ​ഡ​ൽ ആ​യി​രു​ന്നു സ​തീ​ശ​ൻ, ആ​ർ​ക്കും എ​പ്പോ​ഴും കാ​ണാ​ൻ പ​റ്റു​ന്ന നേ​താ​വ്. ആ​രു​ടെ​യും അ​ടു​ത്ത് ഓ​ടി​യെ​ത്തു​ന്ന നേ​താ​വ് അ​താ​യി​യി​രു​ന്നു സ​തീ​ശ​ൻ.


ആ​രേ​യും വെ​റു​ക്കാ​തേ​യും വെ​റു​പ്പി ക്കാ​തേ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ത്യേ​ക ക​ഴി​വാ​യി​രു​ന്നു. വി​ശാ​ല മ​ന​സി​നു​ട​മ​യാ​യ സ​തീ​ശ​ന്‍റെ വി​യോ​ഗം പാ​ർ​ട്ടി​ക്ക് തീ​രാ​ന​ഷ്ട​മാ​ണെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.


ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ വി.​എ. നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, കെ. ​പ്ര​മോ​ദ്, ടി. ​ജ​യ​കൃ​ഷ്ണ​ൻ, ഹ​ക്കിം കു​ന്നേ​ൽ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, വി.​വി. പു​രു ഷോ​ത്ത​മ​ൻ, ശ്രീ​ജ മ​ഠ​ത്തി​ൽ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ര​ജ​നി ര​മാ​ന​ന്ദ്, റ​ഷി​ദ് ക​വ്വാ​യി, റി​ജി​ൽ മാ​ക്കു​റ്റി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​തീ​ശ​ൻ പാ​ച്ച​നി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Tags : K. Sudhakaran nattuvishesham local news

Recent News

Up