x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​വി​ന് സ്കൂ​ളി​ന്‍റെ ആ​ദ​രം


Published: February 3, 2026 07:56 AM IST | Updated: February 3, 2026 07:56 AM IST

കോ​ട്ട​ക്ക​ൽ: വി​ദ്യാ​ഭ്യാ​സരം​ഗ​ത്തെ 30 വ​ർ​ഷ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് ഈ ​വ​ർ​ഷ​ത്തെ നീ​തി ആ​യോ​ഗ് ഇ​ന്ത്യ​ൻ ഫോ​റം ഓ​ഫ് എ​ഡ്യു ലീ​ഡേ​ഴ്സ് ഏ​ർ​പ്പെ​ടു​ത്തി​യ സ്വാ​മി വി​വേ​കാ​ന​ന്ദ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് നേ​ടി​യ മ​ല​പ്പു​റം സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് പ്ര​സി​ഡ​ന്‍റും പൂ​ക്കോ​ട്ടും​പാ​ടം ഗു​ഡ്‌വി​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ എം. ​അ​ബ്ദു​ൾ നാ​സ​റി​ന് കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ദ​രം.

സ്കൂ​ളി​ൽ ന​ട​ന്ന സ​ഹോ​ദ​യ തി​രൂ​ർ മേ​ഖ​ലാ കി​ഡ്സ് ഫെ​സ്റ്റ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജ് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ശി​ലാ​ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു.

ഈ ​അം​ഗീ​കാ​രം മ​ല​പ്പു​റം സ​ഹോ​ദ​യ ന​ട​ത്തു​ന്ന വ്യ​തി​രി​ക്ത​മാ​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി കാ​ണു​ന്ന​താ​യി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി സി​സ്റ്റ​ർ ആ​ൻ​സി​ല ജോ​ർ​ജ് പ​റ​ഞ്ഞു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ​ര​ത്നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്കൂ​ൾ ഡെ​വ​ല​പ്മെ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് പി.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി, സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, നി​ർ​മ​ല ച​ന്ദ്ര​ൻ, പി. ​നി​സാ​ർ​ഖാ​ൻ, ഹ​ഫ്സ കാ​രാ​ട​ൻ, ര​തി അ​രു​ണ്‍, ബീ​ന ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattru vishesham School honors winner of National

Recent News

Up