അലനല്ലൂർ: സംസ്ഥാന കുടുംബശ്രീ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി അലനല്ലൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തണൽ എന്ന പേരിൽ സ്കൂൾ കിയോസ്ക് ആരംഭിച്ചു. വിദ്യാർഥികൾക്ക് ആവശ്യമായ ലഘുഭക്ഷണം, ചായ, ശീതള പാനീയങ്ങൾ, ജ്യൂസ്, മിഠായി, നോട്ടുബുക്ക്, പേന, മറ്റ് സ്റ്റേഷനറി വസ്തുക്കൾ എന്നിവ മിതമായ നിരക്കിൽ ലഭിക്കും.
സ്കൂളിൽ നടന്ന ചടങ്ങിൽ കിയോസ്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബിനുമോൾ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീർ തെക്കൻ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ മുഖ്യപ്രഭാഷണം നടത്തി.
Tags : nattuvisheasham local