പാലക്കാട്: കേരളത്തിലെ സ്കൂൾ പാചക തൊഴിലാളികളോടുള്ള ഇടതുപക്ഷ സർക്കാരിന്റെ തൊഴിലാളി വഞ്ചന തൊഴിലാളിവർഗം തിരിച്ചറിയണമെന്നു മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി വേണുഗോപാലൻ. വിവിധ ആവശ്യങ്ങളുന്നയിച്ച് സ്കൂൾ പാചക തൊഴിലാളി സംഘടന- എച്ച്എംഎസ് ജില്ലാകമ്മിറ്റി കളക്ടറേറ്റിലേക്കു നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കളക്ടറേറ് മാർച്ചിൽ ജില്ലാ പ്രസിഡന്റ് സുധ സുബ്രഹ്്മണ്യൻ അധ്യക്ഷത വഹിച്ചു. ധർണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ഷാനവാസ്, ജില്ലാ സെക്രട്ടറി സി. തങ്കമണി, കെ.എസ്. ജോഷി, വി.എം. ഷംസുദീൻ, ബി. ബാലഗോപാൽ, എസ്. സൗമ്യ, കെ. കലാധരൻ, ഷൈനി പ്രതീഷ് എന്നിവർ പ്രസംഗിച്ചു.