ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിന്റെ 84-ാമത് വാർഷികം മലങ്കര കാത്തോലിക്ക സഭ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് ഉദ്ഘ
ചേപ്പാട്: ക്രൈസ്റ്റ് കിംഗ് ഹയർ സെക്കൻഡറി സ്കൂളിന്റെ 84-ാമത് വാർഷികം മലങ്കര കാത്തോലിക്കാസഭ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് ഉദ്ഘാടനം ചെയ്തു. നിലവാരമുള്ള വിദ്യാർഥികളെ വാർത്തെടുക്കുന്നതിൽ അധ്യാപകർക്കുള്ള പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
മാവേലിക്കര രൂപത സ്കൂൾ കറസ്പോണ്ടന്റ് ഫാ. ഡാനിയേൽ തെക്കേടത്ത്, സിഎംസ് കോളജ് മലയാള വിഭാഗം റിട്ട. അധ്യാപകൻ ഡോ. ചേരാവള്ളി ശശി, പ്രിൻസിപ്പൽ ബിനു കെ. സാമൂവേൽ, ഹെഡ് മിസ്ട്രസ് എലിസബത്ത് തോമസ്,പഞ്ചായത്തംഗം ബിന്ദു രാജേന്ദ്രൻ, പിടിഎ വൈസ് പ്രസിഡന്റ് സോമൻ നായർ, സ്റ്റാഫ് സെക്രട്ടറി മോനു ജി. സ്കറിയ, ജിജി കെ. ജോർജ്, സി.റ്റി. ജോമോൻ എന്നിവർ പ്രസംഗിച്ചു. ഈവർഷം സർവീസിൽനിന്നു വിരമിക്കുന്ന സ്കൂൾ ഹെഡ്മിസ്ട്രസ് എലിസബത്ത് തോമസിന് യാത്രയയപ്പും നൽകി. കലാ കായികമേളയിൽ മികവ് പുലർത്തിയ വിദ്യാർഥികളെ ആദരിച്ചു.