മുക്കം: നിയന്ത്രണംവിട്ട സ്കൂട്ടർ വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മരഞ്ചാട്ടി കുറുക്കനങ്ങാടി വേലായുധന്റെ മകൻ ബിജു മണ്ണാർക്കണ്ടി (36), തോട്ടുമുക്കം പള്ളിത്താഴെ മൂഴിക്കൽ ജോയിയുടെ മകൻ സിജോ (40) എന്നിവരാണ് മരിച്ചത്.
സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ മുക്കം മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിജു മരണപ്പെട്ടിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ സിജോ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഏഴോടെയാണ് ഇരുവരും സഞ്ചരിച്ച സ്കൂട്ടർ വൈദ്യുത തൂണിൽ ഇടിച്ചത്. ലീലാമ്മയാണ് മരിച്ച ബിജുവിന്റെ മാതാവ്. ഗ്രേസിയാണ് സിജോയുടെ മാതാവ്. ഭാര്യ: ജോഷ്മ. മകൾ: ആൻഡ്രിയ.
Tags : Scooter Accident Hit by electric post Biju death sijo death