കോഴഞ്ചേരി: ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് ധാരണയായി. 14 വാര്‍ഡുകളില്‍ സിപിഎം -8, സിപിഐ-2, സിപിഎം-സിപിഐ പൊതു സ്ഥാനാർഥി -1, ജനതാദള്‍ -1, കേരള കോണ്‍ഗ്രസ് എം -1, എന്‍സിപി -1 എന്നിങ്ങനെയാണ് ധാരണ.
വാര്‍ഡ് 1 -ബിജോപി മാത്യു ജനതാദള്‍, വാര്‍ഡ് -2 അശ്വതി ഭാസ്കര്‍ സിപിഐ, വാര്‍ഡ് 3- ബിജിലി പി. ഈശോ സിപിഎം, വാര്‍ഡ് -4 സില്‍വിയ തോമസ് സിപിഎം, വാര്‍ഡ് 5 -ബിന്ദു മാമ്മന്‍ സിപിഎം, വാര്‍ഡ് -6 മനീഷ് മോഹന്‍ സിപിഎം, വാര്‍ഡ് 7 -മിനി ശ്യാം മോഹന്‍ സിപിഎം, വാര്‍ഡ് -8 റോയി ഫിലിപ്പ് കേരള കോണ്‍ഗ്രസ് -എം , വാര്‍ഡ് 9- സോണി കൊച്ചുതുണ്ടിയില്‍ സിപിഎം, വാര്‍ഡ് 10- വിനീത കോശി -പൊതു സ്ഥാനാർഥി,
വാര്‍ഡ് 11 -മിനി സുരേഷ് സിപിഐ, വാര്‍ഡ് 12- അനു എം.വര്‍ഗീസ് സിപിഎം, വാര്‍ഡ് 13- ശ്യാമള ദേവി, വാര്‍ഡ് 14-ഏലിയാമ്മ ഏബ്രഹാം എന്‍സിപി. യുഡിഎഫിൽ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് തര്‍ക്കം തുടരുകയാണ്. ഇന്ന് ആന്റോ ആന്റണി എംപിയുടെ സാന്നിധ്യത്തിൽ ഇരുപാർട്ടികളിലെയും നേതാക്കൾ ചർച്ച നടത്തും.
ആറ് വാര്‍ഡുകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ലെങ്കില്‍ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് വിഭാഗം നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ബിനു പരപ്പുഴ പറഞ്ഞു.
പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എസ്.പ്രേം കൃഷ്ണന് അറിയിച്ചു. നവംബര്‍ 10ന് നിലവില്‍ വന്ന മാതൃകാ പെരുമാറ്റച്ചട്ടം തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെ തുടരും.
ആയുധം സറണ്ടര്‍ ചെയ്യണം
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ആയുധ ലൈസന്‍സികള്‍ അടിയന്തിരമായി ആയുധം സറണ്ടര്‍ ചെയ്യണമെന്ന് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് അറിയിച്ചു.
സ്ക്രീനിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ബാങ്കിന്റെ പേരിലുള്ള ആയുധ ലൈസന്സിലുള്പ്പെട്ടതും ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് റീട്ടെയിനറായി ജോലി ചെയ്യുന്നവരുടെയും ആയുധങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് സറണ്ടര്‍ ചെയ്യുന്നതില്‍ നിന്നും ഇളവ് നല്‍കിയിട്ടുണ്ട്.
ജില്ലയ്ക്ക് പുറത്തു നിന്നും ആയുധ ലൈസന്‍സ് അനുവദിച്ചത് പ്രകാരം ആയുധം കൈവശം ഉള്ളതുമായ എല്ലാ ആയുധ ലൈസന്് ഉടമകളും അതാത് പോലീസ് സ്റ്റേഷനില്‍ ആയുധം അടിയന്തരമായി സറണ്ടര്‍ ചെയ്യണം. അല്ലാത്തപക്ഷം ലൈസന്‍സ് റദ്ദ് ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Tags : Kozhencherry Local News Pathanamthitta Nattuvishesham