പേരൂര്‍ക്കട: സുരക്ഷാ പരിശോധനയുടെ ഭാഗമായി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്രിമിനല്‍ക്കേസ് പ്രതികള്‍ പിടിയിലായി.
സ്റ്റേഷനുകളുടെ അതിര്‍ത്തികള്‍, കോളനികള്‍, ആളൊഴിഞ്ഞ പ്രദേശങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ കേന്ദ്രീകരിച്ചാണ് പോലീസ് സംഘം അന്വേഷണം നടത്തിയത്. 49 വാറണ്ടു കേസ് പ്രതികളും 21 എല്‍പി വാറണ്ട് കേസ് പ്രതികളും പിടിയിലായിട്ടുണ്ട്. ലഹരിവില്‍പ്പനയുമായി ബന്ധപ്പെട്ട 42 കേസുകളും അബ്കാരിയുമായി ബന്ധപ്പെട്ടുള്ള 57 കേസുകളും രജിസ്റ്റര്‍ ചെയ്തു.
വാഹനപരിശോധനയില്‍ 915 വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
Tags : nattu vishesham Security check city