x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര ഹൈ​വേ​യി​ലെ അ​പ​ക​ട​പ​ര​മ്പ​ര: അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യ്ക്കെ​തി​രേ കോ​ൺ​ഗ്ര​സ് ഉ​പ​വാ​സം ആ​രം​ഭി​ച്ചു


Published: February 14, 2026 02:38 AM IST | Updated: February 14, 2026 02:38 AM IST

മ​ല​യോ​ര​ഹൈ​വേ​യി​ലെ അ​പ​ക​ട​പ​ര​മ്പ​ര​ക​ളോ​ട് അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന നി​സം​ഗ​ത​യ്ക്കെ​തി​രേ കോ​ൺ​ഗ്ര​സിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ സ​മ​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ

മാ​ലോം: മ​ല​യോ​ര ഹൈ​വേ​യി​ലെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​ങ്ങ​ൾ മൂ​ലം അ​പ​ക​ട​പ​ര​മ്പ​ര​ക​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന നി​സം​ഗ​ത​യ്ക്കെ​തി​രേ മൂ​ന്നു മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​സ​മ​രം ആ​രം​ഭി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ. ഫൈ​സ​ൽ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ഉ​പ​വാ​സ​സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ടോ​മി പ്ലാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, യൂ​ത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി.​പി. പ്ര​ദീ​പ് കു​മാ​ർ, പി.​ജി. ദേ​വ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​വി. സു​രേ​ഷ്, ഹ​രീ​ഷ് പി. ​നാ​യ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മേ​ഴ്‌​സി മാ​ണി, എ. ​ല​ത, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം എ.​വി. ഭാ​സ്ക​ര​ൻ, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ഉ​മേ​ശ​ൻ വേ​ളൂ​ർ, ജോ​യ് ജോ​സ​ഫ്, എം.​പി. ജോ​സ​ഫ്, ജോ​ർ​ജ് ക​രി​മ​ഠം, പ്ര​മോ​ദ് മ​ക്കാ​ക്കോ​ട​ൻ, സി.​വി. ഭാ​വ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : Malayala Highway nattuvishesham local news

Recent News

Up