x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ 19 മു​ത​ൽ


Published: January 17, 2026 02:06 AM IST | Updated: January 17, 2026 02:06 AM IST

ക​ണ്ണൂ​ർ: കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം 19 മു​ത​ൽ ക​ണ്ണൂ​രി​ൽ ന‌​ട​ക്കും. സ​മ്മേ​ള​ന വി​ളം​ബ​ര​മാ​യി ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് 350 ​പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര സ്റ്റേ​ഡി​യം കോ​ർ​ണ​റി​ൽ അ​ര​ങ്ങേ​റും.

ന​വ​നീ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 19ന് ​രാ​വി​ലെ 10ന് ​സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വേ​ലാ​യു​ധ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ചേ​രു​ന്ന വ​നി​താ സ​മ്മേ​ള​നം കെ​പി​സി​സി

വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ൻ എം​പി ര​മ്യാ ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് എം. ​വാ​സ​ന്തി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​യ​ർ പി. ​ഇ​ന്ദി​ര, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​ഠ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് പ്ര​ഭാ​ത് ജം​ഗ്ഷ​നി​ൽ​നി​ന്ന് പ്ര​ക​ട​നം ആ​രം​ഭി​ക്കും. 5.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കെ. ​സു​ധാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ പ്ര​സം​ഗി​ക്കും.

20ന് ​രാ​വി​ലെ 10ന് ​ധ​ന​ല​ക​ഷ്മി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫ്, എം​എ​ൽ​എ​മാ​രാ​യ പി.​സി. വി​ഷ്ണു​നാ​ഥ്, എ.​പി. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക്ക് 12ന് ​പ്ര​തി​നി​ധി സ​മ്മേ​ള​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പ്ര​സം​ഗി​ക്കും.

വൈ​കു​ന്നേ​രം 4.30ന് ​സാം​സ്കാ​രി​ക സ​മ്മേ​ള​നം ക​ഥാ​കൃ​ത്ത് ടി. ​പ​ത്മ​നാ​ഭ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. നോ​വ​ലി​സ്റ്റ് സി.​വി. ബാ​ല​കൃ​ഷ്ണ​ൻ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

21ന് ​രാ​വി​ലെ 10ന് ​പു​തി​യ സം​സ്ഥാ​ന കൗ​ൺ​സി​ൽ ഉ​ദ്ഘാ​ട​നം മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​കെ. രാ​ഘ​വ​ൻ എം​പി പ്ര​സം​ഗി​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വേ​ലാ​യു​ധ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. രാ​ജ​ൻ കു​രു​ക്ക​ൾ, ട്ര​ഷ​റ​ർ പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​വി. മു​ര​ളി, ടി.​വി. ഗം​ഗാ​ധ​ര​ൻ, സെ​ക്ര​ട്ട​റി​മാ​രാ​യ ര​വീ​ന്ദ്ര​ൻ കൊ​യ്യോ​ട​ൻ, കെ. ​രാ​മ​കൃ​ഷ്ണ​ൻ, സ്വാ​ഗ​ത സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​മോ​ഹ​ന​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ പി. ​സു​ഖ​ദേ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Service Pensioners nattuvishesham local news

Recent News

Up