x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​വ​ന-​വേ​ത​ന ക​രാ​ർ പു​തു​ക്ക​ൽ : തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ 17ന് ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും


Published: February 15, 2026 05:41 AM IST | Updated: February 15, 2026 05:41 AM IST

ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ(​ഐ​എ​ൻ​ടി​യു​സി), സ്വ​ന്ത​ന്ത്ര തോ​ട്ടം തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ 17ന് ​രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.

സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പു​തു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് സ​മ​ര​മെ​ന്ന് പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി​യം​ഗ​വും(​പി​എ​ൽ​സി)​ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ പി.​പി. ആ​ലി, മ​ല​ബാ​ർ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​സു​രേ​ഷ്ബാ​ബു, സ്വ​ന്ത​ന്ത്ര തോ​ട്ടം തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​ഹം​സ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മാ​ർ​ച്ച് ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി. ​റ​ഹ്മ​ത്തു​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ലി പു​തു​ക്കി സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി 2025 ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ച്ച​താ​ണ്. അ​ധ്വാ​ന​ഭാ​രം വ​ർ​ധി​പ്പി​ക്കാ​തെ പ്ര​തി​ദി​ന വേ​ത​നം 2026 ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തോ​ടെ 800 രൂ​പ​യാ​ക്ക​ണ​മെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ ദു​രി​ത ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് യൂ​ണി​യ​നു​ക​ളു​ടെ ആ​വ​ശ്യം.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സേ​വ​ന-​വേ​ത​ന ക​രാ​ർ ക​ലാ​വ​ധി 2021 ഡി​സം​ബ​ർ 31ന് ​അ​വ​സാ​നി​ച്ച​താ​ണ്. ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം 2023 ജൂ​ണി​ലാ​ണ് കൂ​ലി പു​തു​ക്കി വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. 2023 ജ​നു​വ​രി ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് കൂ​ലി പു​തു​ക്കി​യ​ത്. ഒ​രു വ​ർ​ഷ​ത്തെ മു​ൻ​കാ​ല പ്രാ​ബ​ല്യം നി​ഷേ​ധി​ച്ചു.

മാ​സ​ശ​ന്പ​ള​ക്കാ​രു​ടേ​ത​ട​ക്കം മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ അ​ധ്യ​ക്ഷ​നാ​യി സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നോ​ളം സ​ബ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നി​ല്ല.
498 രൂ​പ​യാ​ണ് നി​വി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ ദി​വ​സ​ക്കൂ​ലി. ഇ​ത് സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച മി​നി​മം കൂ​ലി​ക്കും വ​ള​രെ താ​ഴെ​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി മൂ​ന്നു ത​വ​ണ​യാ​ണ് ചേ​ർ​ന്ന​ത്. 2025 ജൂ​ണി​ലാ​യി​രു​ന്നു ഏ​റ്റ​വും ഒ​ടു​വി​ലു​ത്തെ പി​എ​ൽ​സി യോ​ഗം. യൂ​ണി​യ​നു​ക​ൾ സ​മ്മ​ർ​ദം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​രു​ന്ന 18ന് ​പി​എ​ൽ​സി യോ​ഗം വി​ളി​ച്ച​ത്.

യൂ​ണി​യ​നു​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​രി​നും പ്ലാ​ന്‍റേ​ഷ​ൻ ലേ​ബ​ർ ക​മ്മി​റ്റി​ക്കും ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ​ക്കും പ​ല​ത​വ​ണ ക​ത്ത് ന​ൽ​കി​യെ​ങ്കി​ലും പ്ര​ത്യേ​ക​ഫ​ലം ഇ​ല്ല. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​നേ​രേ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ക​ണ്ണ​ട​യ്ക്കു​ക​യാ​ണ്. ഈ ​സ്ഥി​തി തു​ട​രാ​നാ​കി​ല്ല. 2016ലെ ​ജ​സ്റ്റീ​സ് കൃ​ഷ്ണ​ൻ നാ​യ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ ശി​പാ​ർ​ശ​ക​ളി​ൽ ഒ​ന്നു​പോ​ലും പ്ര​വ​ർ​ത്തി​ക​മാ​യി​ല്ല. എ​ന്നാ​ൽ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ ശി​പാ​ർ​ശ​ക​ൾ ന​ട​പ്പാ​ക്കി.

തൊ​ഴി​ലാ​ളി​ക​ളു​ടെ ല​യ​ങ്ങ​ൾ വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​ന് സ​ത്വ​ര ന​ട​പ​ടി ഉ​ണ്ടാ​ക​ണം. കാ​പ്പി​ത്തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ സ്പെ​ഷ​ൽ അ​ല​വ​ൻ​സ് 10 രൂ​പ​യാ​ക്ക​ണം. വി​ള​വെ​ടു​ക്കു​ന്ന കാ​പ്പി 60 കി​ലോ​ഗ്രാ​മി​ന് മു​ക​ളി​ൽ ഓ​രോ കി​ലോ​ഗ്രാ​മി​നും ര​ണ്ട് രൂ​പ അ​ധി​കം ന​ൽ​ക​ണം. സ​ർ​വീ​സ് വെ​യി​റ്റേ​ജ് കാ​ലാ​നു​സൃ​ത​മാ​ക്ക​ണം. മാ​സ​ശ​ന്പ​ള​ക്കാ​ർ​ക്ക് സീ​നി​യോ​രി​റ്റി അ​നു​സ​രി​ച്ച് ഇ​ൻ​ക്രി​മെ​ന്‍റ് ന​ൽ​ക​ണം.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​ശ്രി​ത​രു​ടെ​യും ചി​കി​ത്സ​ച്ചെ​ല​വ് പൂ​ർ​ണ​മാ​യും അ​നു​വ​ദി​ക്ക​ണം. മ​ര​ണാ​ന​ന്ത​ര ചെ​ല​വി​ന് 10,000 രൂ​പ ന​ൽ​ക​ണം. തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Up