മഞ്ചേശ്വരം: കൃഷിഭവനൊപ്പം കൃഷിക്കാര്‍ക്ക് നല്കുന്നസവനങ്ങളും ഉദ്യോഗസ്ഥരും സ്മാര്‍ട്ട് ആകണമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന് പുത്തിഗെയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
30 വര്‍ഷം മുന്‍പ് പഞ്ചായത്ത് തലത്തിലുള്ള കൃഷി ഓഫീസുകള്‍ കൃഷിഭവന് എന്ന് പുനര്‍നാമകരണം ചെയ്തത് വിശാലമായ അർഥത്തിലാണ്.
കൃഷിക്കാരന്റെ കാര്‍ഷികപരമായ ഏതാവശ്യങ്ങള്‍ക്കും സമീപിക്കാവുന്ന രണ്ടാമത്തെ വീടാകണം കൃഷിഭവനുകൾ. കൃഷി ഉദ്യോഗസ്ഥര്‍ക്ക് ഒരു ഇടത്താവളം മാത്രമായി കൃഷിഭവനുകള്‍ മാറണം. അവര്‍ മുന്‍ഗണന നല്‍കേണ്ടത് കൃഷിയിടങ്ങള്ക്കാകണം. കര്‍ഷകര്‍ക്കുള്ള ആദരവ് നല്‍കേണ്ടത് കൃഷിയിടങ്ങളില്‍ അവര്‍ക്ക് വേണ്ട പരിഗണന നല്‍കികൊണ്ടാണെന്നും അന്നദാതാവായ കര്‍ഷകരെ സ്മരിക്കാന്‍ എല്ലാവരും മറന്നുപോകുന്നുവെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം. അഷ്റഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായിരുന്നു. കെഎല്‍ഡിസി ചെയര്മാന് പി.വി. സത്യനേശന് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജയന്തി, സ്ഥിരംസമിതി അധ്യക്ഷരായ പാലാക്ഷ റൈ, എം.എച്ച്. അബ്ദുള്‍ മജീദ്, എം. അനിത, ജില്ലാ പഞ്ചായത്തംഗം നാരായണ നായിക്ക്, ബ്ലോക്ക് പഞ്ചായത്തംഗം എം. ചന്ദ്രാവി,ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ. ആനന്ദ, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി മേനോന്, കൃഷി മഞ്ചേശ്വരം അസി. ഡയറക്ടര്‍ അരുണ്‍ പ്രസാദ്, പഞ്ചായത്തംഗങ്ങളായ എസ്.ആര്. കേശവ, ഗംഗാധര, വൈ. ശാന്തി, സി.എം. ആസിഫ് അലി, പി.കെ. കാവ്യശ്രീ, ജനാര്‍ദന പൂജാരി, അനിതശ്രീ, ജയന്തി, പ്രേമ എസ്. റൈ, ആസൂത്രണസമിതി ഉപാധ്യക്ഷന്‍ പി.ബി. മുഹമ്മദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഹേമാവതി, എഡിസി ജില്ലാ മെംബര്‍ ചന്ദ്രന് മുഖാരിക്കണ്ടം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി. രാഘവേന്ദ്ര, കെഎല്‍ഡിസി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ ദിനേശന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി.എ. സുബൈര്‍, രാമകൃഷ്ണ കടമ്പാര്‍, സുന്ദര ആരിക്കാടി, സുനില്‍കുമാര്‍ അനന്തപുരം, അസീസ് മാരികെ, സജി സെബാസ്റ്റ്യന്‍, സുബൈര്‍ പടുപ്പ്, സണ്ണി അരമന, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുബണ്ണ ആള്‍വ, കൃഷി ഓഫീസര്‍ പി. ദിനേശ് എന്നിവര്‍ പ്രസംഗിച്ചു.
Tags : nattuvisheasham local