x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളാ​റി​ൽ സേ​വാ​ഭാ​ര​തി​യു​ടെ ‌ സ്നേ​ഹ​വീ​ടി​ന് കു​റ്റി​യ​ടി​ച്ചു


Published: February 1, 2026 07:46 AM IST | Updated: February 1, 2026 07:46 AM IST

രാ​ജ​പു​രം: സേ​വാ​ഭാ​ര​തി ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ത​ല​ചാ​യ്ക്കാ​നൊ​രി​ടം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ള്ളാ​ർ ചു​ള്ളി​യോ​ടി​യി​ലെ മു​ഹ​മ്മ​ദ് യൂ​ന​സ് - സു​ഹ​റ ദ​മ്പ​തി​ക​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്ന സ്നേ​ഹ​വീ​ടി​ന്‍റെ കു​റ്റി​യ​ടി​ക്ക​ൽ ക​ർ​മം ക​ള്ളാ​ർ ജു​മാ മ​സ്ജി​ദി​ലെ ഉ​സ്താ​ദ് അ​ബ്ദു​ൾ സ​മ​ദ് അ​ഷ്റ​ഫി പു​ഞ്ച​ക്ക​ര നി​ർ​വ​ഹി​ച്ചു. ‌

സേ​വാ​ഭാ​ര​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സം​ഗീ​ത വി​ജ​യ​ൻ, സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ അ​ടോ​ട്ടു​ക​യ, ആ​ർ​എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ പ്ര​ചാ​ര​ക് ര​ഞ്ജി​ത്, ഖ​ണ്ഡ് സേ​വാ പ്ര​മു​ഖ് ദീ​ലീ​പ്, ഖ​ണ്ഡ് പ്രൗ​ഢ പ്ര​മു​ഖ് വി.​ജെ. വി​നോ​ദ്, സേ​വാ​ഭാ​ര​തി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ത​മ്പാ​ൻ മ​ഞ്ഞ​ങ്ങാ​നം, കെ.​പി. ര​ശ്മി, ഗോ​പി​നാ​ഥ​ൻ മു​തി​ര​ക്കാ​ൽ, ക​ള്ളാ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​മൗ​ലി, സെ​ക്ര​ട്ട​റി സു​കു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ലു​മാ​സം കൊ​ണ്ട് വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

 

 

Tags : nattu vishesham Seva Bharathi's house

Recent News

Up