x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​ലി​​ന്യ​​ക്കൂ​​മ്പാ​​രം വ​​ഴി​​മാ​​റി; വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ ക​​ണ്ണ​​വ​​ട്ട​​ പാ​​ല​​ത്തോ​​ടു ചേ​​ര്‍​ന്ന് മി​​നി പാ​​ര്‍​ക്ക് സ​​ജ്ജ​​മാ​​യി


Published: November 27, 2025 05:33 AM IST | Updated: November 27, 2025 05:33 AM IST

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി-​​വാ​​ഴൂ​​ര്‍ റോ​​ഡി​​ല്‍ ക​​ണ്ണ​​വ​​ട്ട പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തെ മാ​​ലി​​ന്യ​​ക്കൂ​​മ്പാ​​രം മാ​​റി. ഇ​​രി​​പ്പി​​ട​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ മി​​നി പാ​​ര്‍​ക്ക് സ​​ജ്ജ​​മാ​​യി. മാ​​ട​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് ഇ​​രു​​പ​​താം​ വാ​​ര്‍​ഡി​​ല്‍​പ്പെ​​ടു​​ന്ന ഈ ​​ഭാ​​ഗ​​ത്ത് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍ നി​​ന്ന​​നു​​വ​​ദിച്ച അ​​ഞ്ചു​​ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് വ​​യോ​​ജ​​ന​​സൗ​​ഹൃ​​ദ​​കേ​​ന്ദ്രം എ​​ന്ന പ​​ദ്ധ​​തി​​യി​​ലൂ​​ടെ പാ​​ര്‍​ക്ക് നി​​ര്‍​മി​​ച്ച​​ത്.


പാ​​ല​​ത്തി​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും ടൈ​​ല്‍​ പാ​​കി ഇ​​രി​​പ്പി​​ട​​ങ്ങ​​ള്‍ സ്ഥാ​​പി​​ച്ച് പൂ​​ച്ചെ​​ടി​​ക​​ളും വ​​ച്ചു​​പി​​ടി​​പ്പി​​ച്ചാ​​ണ് മി​​നി പാ​​ര്‍​ക്ക് ക്ര​​മീ​​ക​​രി​​ച്ച​​ത്. വാ​​ഴൂ​​ര്‍ റോ​​ഡി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന യാ​​ത്ര​​ക്കാ​​ര്‍​ക്ക് ഇ​​രു​​ന്ന് വി​​ശ്ര​​മി​​ക്കാ​​നു​​ള്ള ഒ​​രി​​ടം​​കൂ​​ടി​​യാ​​ണി​​ത്.

പ​​ത്ത് ചാ​​രു​​ ബ​​ഞ്ചു​​ക​​ളി​​ലാ​​യി നാ​​ല്‍​പ​​തോ​​ളം​​പേ​​ര്‍​ക്ക് ഇ​​രി​​പ്പി​​ട ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ​​യു​​ള്ള​​ത്. സാ​​യാ​​ഹ്ന​​ങ്ങ​​ളി​​ല്‍ സൗ​​ഹൃ​​ദം പ​​ങ്കു​​വ​​യ്ക്കാ​​നു​​ള്ള കേ​​ന്ദ്രം​​കൂ​​ടി​​യാ​​ണി​​ത്. ക​​ണ്ണ​​വ​​ട്ട​​ പാ​​ല​​ത്തി​​നു​​സ​​മീ​​പം തോ​​ടി​​ന്‍റെ ഇ​​രു​​ഭാ​​ഗ​​ങ്ങ​​ളി​​ലും സം​​ര​​ക്ഷ​​ണ ഭി​​ത്തി നി​​ര്‍​മി​​ക്കു​​ന്ന​​തി​​ന് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തി​​ല്‍​നി​​ന്നു നേ​​ര​​ത്തേ പ​​ത്തു​​ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ച് പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യി​​രു​​ന്നു.
ഈ ​​ഭാ​​ഗ​​ങ്ങ​​ളി​​ലെ മാ​​ലി​​ന്യ​​നി​​ക്ഷേ​​പം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നാ​​ണ് അ​​ധി​​കൃ​​ത​​ര്‍ പാ​​ര്‍​ക്ക് സ​​ജ്ജ​​മാ​​ക്കി​​യ​​ത്.

Tags : local nattuvishesham Sewage dump

Recent News

Up