x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ട​പ്പു​രോ​ഗി​യു​ടെ വീ​ട്ടി​ലേ​ക്കു മ​ലി​ന​ജ​ലം: ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: November 7, 2025 06:43 AM IST | Updated: November 7, 2025 06:43 AM IST

തി​രു​വ​ന​ന്ത​പു​രം : വീ​ടി​നു മു​ന്നി​ലെ കൈ​ച്ചാ​ന​ലി​ൽനിന്നു മ​ലി​ന​ജ​ലം കു​ത്തി​യൊ​ലി​ച്ചി​റ​ങ്ങി​യ​തു കാ​ര​ണം കി​ട​പ്പു​രോ​ഗി ഉ​ൾ​പ്പെ​ട്ട കു​ടും​ബം ദു​രി​ത​ത്തി​ലാ​യെ​ന്ന പ​രാ​തി സ്ഥ​ല​സ​ന്ദ​ർ​ശ​നം ന​ട​ത്തി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച ശേ​ഷം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു. പാ​റ​ശാ​ല ഐ​ങ്കാ​മ​ത്ത് ശ​രീ​രം ത​ള​ർ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ണ്‍​വി​ള​ക്കു​ഴി വീ​ട്ടി​ൽ പു​ഷ്പ​രാ​ജി​ന്‍റെ (48) കു​ടും​ബ​മാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്.

അ​ന്വേ​ഷ​ണ​സം​ഘം ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ള​ക്ട​ർ ഒ​രു മാ​സ​ത്തി​ന​കം ക​മ്മീ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ പ്ര​തി​നി​ധി എ​ന്നി​വ​ർ ഡി​സം​ബ​റി​ൽ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ നേ​രി​ട്ട് ഹാ​ജ​രാ​വുകയും വേണം.

Tags : Human Rights Commission Local News Thiruvananthapuram Nattuvishesham

Recent News

Up