x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​നം അ​വ​താ​ള​ത്തി​ല്‍


Published: February 16, 2026 03:57 AM IST | Updated: February 16, 2026 03:57 AM IST

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് സം​സ്‌​ക​രി​ക്കു​ന്ന പ്ലാ​ന്‍റി​ല്‍ മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടിക്കി​ട​ക്കു​ന്നു.

പു​ല്ലാ​ട്: കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​താ​ള​ത്തി​ൽ. പ​ഞ്ചാ​യ​ത്ത് മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ ത​രം​തി​രി​ച്ച് സം​സ്‌​ക​രി​ക്കു​ന്ന യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യി​ട്ടു വ​ര്‍​ഷ​ങ്ങ​ളാ​യി. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള എം​സി​എ​ഫു​ക​ളി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ നി​റ​ഞ്ഞു ക​വി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

ഇ​വി​ടെ നി​ന്നും മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്തു​വ​ക പെ​ട്ടി ഓ​ട്ടോ​റി​ക്ഷ മാ​സ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യി പ​ഞ്ചാ​യ​ത്ത് വ​ള​പ്പി​ല്‍ കി​ട​ക്കു​ക​യാ​ണ്. വാ​ഹ​ന​ത്തി​ന്‍റെ‌ ആ​ർ​സി ബു​ക്കു​പോ​ലും കാ​ണാ​നി​ല്ലെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ര്‍​ഗീ​സ് ഈ​പ്പ​ന്‍ പ​റ​ഞ്ഞു.

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​നാ​യി​രി​ക്കും വ​രും​കാ​ല​ങ്ങ​ളി​ല്‍ മു​ന്തി​യ പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തെ​ന്ന്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ സ്റ്റാ​ന്‍​ഡിം​ഗ്ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ സി.​എ​സ്. വി​ജ​യ​കു​മാ​ര്‍, എ.​കെ. സോ​മ​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

മാ​ലി​ന്യ സം​സ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യി​രി​ക്കു​ന്ന ത​ട​സ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ ഘ​ട​ക​വു​മാ​യും ജി​ല്ലാ ക​ള​ക്ട​റു​മാ​യും ബ​ന്ധ​പ്പെ​ടു​മെ​ന്നും ഇ​വ​ര്‍ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ മു​ന്പി​ലും വി​ദ്യാ​ല​യ​ങ്ങ​ളു​ടെ മു​മ്പി​ലും ജം​ഗ്ഷ​നു​ക​ളി​ലും മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം തെ​രു​നാ​യ്ക്ക​ളു​ടെ ശ​ല്യം ഏ​റെ​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​ഞ്ചാ​യ​ത്തി​ന്‍റെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി​യും നി​ര്‍​വ​ഹ​ണ സ​മി​തി​യു​മാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​ത്. മാ​ലി​ന്യ​നി​ര്‍​മാ​ര്‍​ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വ​ള​രെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ഇ​ട​പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഉ​റ​വി​ട​ങ്ങ​ളി​ല്‍ ത​ന്നെ മാ​ലി​ന്യ​ങ്ങ​ള്‍ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശു​ചി​ത്വ​മി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up