x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​മ്പ​തു വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; പ്ര​തി​ക്ക് 11 വ​ർ​ഷം ക​ഠി​ന​ത​ട​വ്


Published: December 28, 2025 07:26 AM IST | Updated: December 28, 2025 07:26 AM IST

കാ​ഞ്ഞ​ങ്ങാ​ട്: ഒ​മ്പ​തു വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്നെ​ത്തി ഗൗ​ര​വ​ത​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ 55 കാ​ര​ന് 11 വ​ർ​ഷം ക​ഠി​ന​ത​ട​വും 12,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.


വ​യ​ക്ക​ര സ്വ​ദേ​ശി എം. ​സു​മി​ത്ര​നാ​ണ് ഹൊ​സ്ദു​ർ​ഗ് സ്പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി പി.​എം. സു​രേ​ഷ് ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ഞ്ചു മാ​സം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ബേ​ക്ക​റി​യി​ൽ നി​ന്നും ബ്ര​ഡ് വാ​ങ്ങി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ പി​ന്തു​ട​ർ​ന്നു​ചെ​ന്ന് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

 

Tags : nattu vishesham Sexual assault nine-year-old gir

Recent News

Up