പാലക്കാട്: രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎയെ കണ്ടാൽ പോലീസിൽ അറിയിക്കണമെന്ന ആവശ്യവുമായി നാട്ടുകാർക്ക് നോട്ടീസ് വിതരണം ചെയ്ത് എസ്എഫ്ഐ. ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ എംഎൽഎയെ അറസ്റ്റ് ചെയ്താൽ അത്രയും പെണ്‍കുട്ടികൾ രക്ഷപ്പെടുമെന്ന് പ്രചാരണം.
വിവാദത്തെ തുടർന്ന് ഒളിവിൽ പോയ എംഎൽഎയെ കണ്ടെത്താൻ നാട്ടുകാരുടെ സഹായം തേടി എസ്എഫ്ഐ നഗരത്തിലെ ബസ് സ്റ്റാൻഡിലും ബസുകളിൽ കയറിയും നോട്ടീസ് വിതരണം ചെയ്തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി എസ്. വിബിന്റെ നേതൃത്വത്തിലായിരുന്നു സമരം.
Tags : local nattuvishesham Rahul