ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വീട് നിർണത്തിന് തുക കൈമാറുന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എംപി പ്രസംഗിക്കുന്നു.
വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വിലങ്ങാട് എത്തിയ ഷാഫി പറമ്പിൽ എംപി ദുരന്ത ബാധിതർക്ക് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ച വീടിന്റെ നിർമാണത്തിന് ആവശ്യമായ തുക കൈമാറി. 20 പേർക്ക് വീട് നിർമിച്ചു നൽകുമെന്ന് ഷാഫി പറമ്പിൽ എംപി പ്രഖ്യാപിച്ചിരുന്നു.
അതിൽ എട്ട് വീടുകളുടെ നിർമാണം തുടങ്ങി. ആറ് വീടുകൾക്ക് ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപ വീതവും രണ്ട് വീടുകൾക്ക് നാലാമത്തെ ഗഡുവായ ഒരു ലക്ഷം രൂപയുമാണ് കൈമാറിയത്. പി.എ. ആന്റണി അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം. അഭിജിത്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എൻ.കെ. മൂസ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, എം.കെ. മജീദ്, എൻ.കെ. മുത്തലീബ്, ജോർജ് മണ്ണാറുകുന്നേൽ, ഷെബി സെബാസ്റ്റ്യൻ, ജോസ് ഇരുപ്പക്കാട്ട്, പി. ബാലകൃഷ്ണൻ, പി.എസ്. ശശി, സാബു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Shafi Parambil MP Local News Kozhikode Nattuvishesham