x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പി​നാ​യി ഒ​പ്പു​ശേ​ഖ​ര​ണം


Published: January 14, 2026 04:18 AM IST | Updated: January 14, 2026 04:18 AM IST

ബി​ജെ​പി ഏ​ലം​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​റു​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തു​ന്നു.

ചെ​റു​ക​ര: ചെ​റു​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വി​വി​ധ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി. കോ​ട്ട​യം - നി​ല​ന്പൂ​ർ റോ​ഡ്, നി​ല​ന്പൂ​ർ റോ​ഡ്-​കോ​ട്ട​യം എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ​ക്കും നി​ല​മ്പൂർ  റോ​ഡ്-​ഷൊ​ർ​ണൂ​ർ മെ​മു ട്രെ​യി​നി​നും സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ഏ​ലം​കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ചെ​റു​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഒ​പ്പു​ശേ​ഖ​ര​ണ ന​ട​ത്തി​യ​ത്. വി​വി​ധ സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ഒ​പ്പു​ശേ​ഖ​രി​ച്ച് റെ​യി​ൽ​വേ അ​ധി​കാ​രി​ക​ൾ​ക്കും കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കും ഉ​ട​ൻ സ​മ​ർ​പ്പി​ക്കും.

ഏ​ലം​കു​ളം, ആ​ലി​പ്പ​റ​ന്പ്, നെ​ല്ലാ​യ, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ തെ​ക്കു​ഭാ​ഗം നി​വാ​സി​ക​ൾ​ക്കും വി​വി​ധ​യി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ആ​ശാകേ​ന്ദ്ര​മാ​ണ് ചെ​റു​ക​ര റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ.

അ​ലി​ഗ​ഡ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചെ​റു​ക​ര​യി​ൽ സ്റ്റോ​പ്പു​ള്ള​ത് ഉ​പ​ക​രി​ക്കും. അ​ങ്ങാ​ടി​പ്പു​റ​ത്തെ​യും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​യും ഗ​താ​ഗ​തക്കു​രു​ക്ക് ഒ​ഴി​വാ​യി ചെ​റു​ക​ര​യ്ക്ക് 15 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള​വ​ർ വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്ക് പോ​കാ​നും ഈ ​സ്്റ്റേ​ഷ​ൻ ഉ​പ​കാ​ര​പ്പെ​ടു​ന്നു.

എ​സ്എ​ൻ​ഡി​പി കോ​ള​ജ്, നാ​ല് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കും യാ​ത്രാ​സൗ​ക​ര്യം ചെ​റു​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ത​ന്നെ​യാ​ണ്. നി​ല​മ്പൂർ - പെ​രു​ന്പി​ലാ​വ് ഹൈ​വേ​യോ​ട് അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്റ്റേ​ഷ​നും ഇ​താ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് ചെ​റു​ക​ര സ്റ്റേ​ഷ​നി​ൽ മേ​ൽ​പ്പ​റ​ഞ്ഞ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് വി.​എം. സു​ന്ദ​രേ​ശ​നു​ണ്ണി ആ​വ​ശ്യ​പ്പെ​ട്ടു. അ​നൂ​പ്, സു​ധാ​ക​ര​ൻ, ര​മേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Malappuram Nilambur

Recent News

Up