കണ്ണൂർ: തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍) സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം കളക്ടറേറ്റിൽ ചേര്‍ന്നു. കളക്ടര്‍ അരുണ്‍ കെ. വിജയന് എസ്ഐആറിന്റെ പ്രധാന ഘട്ടങ്ങള്‍ വിശദീകരിച്ചു.
എന്യൂമറേഷന് ഫോറം, സമര്‍പ്പിക്കേണ്ട രേഖകള്‍, പ്രത്യേക തീവ്ര പുതുക്കലിന്റെ സമയക്രമം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചർച്ച ചെയ്തു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടർ എഹ്തെദ മുഫസിര്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ കെ.കെ. ബിനി, സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ ടി.വി. നാരായണന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രഞ്ജിത്ത് നാറാത്ത്, സി. ബാലകൃഷ്ണന്, സി.എം. ഗോപിനാഥന്, എം. പ്രകാശന്, ജോണ്സന് പി. തോമസ്, എം.പി. മുഹമ്മദലി, അബ്ദുള്‍ കരീം ചേലേരി, കെ.എസ്. സാദിഖ്, സി. ധീരജ്, പി.കെ. ശ്രീകുമാര്‍, പി. അജയകുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Tags : nattuvisheasham local