x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​ര രം​ഗ​ത്തേ​ക്ക്


Published: February 15, 2026 04:27 AM IST | Updated: February 15, 2026 04:27 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രെ ത​ന്നെ ക​ള​ത്തി​ലി​റ​ക്കാ​ൻ എ​ൽ​ഡി​എ​ഫ് . സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ ത​ന്നെ വീ​ണ്ടും ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് സൂ​ച​ന. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ടൂ​രി​ൽ മാ​ത്ര​മേ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ചു ചി​ല​പ്പോ​ൾ മാ​റ്റ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നത്. സി​പി​ഐ​യു​ടെ മ​ണ്ഡ​ല​മാ​യ അ​ടൂ​രി​ൽ 2011 മു​ത​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ ജ​ന​പ്ര​തി​നി​ധി​യാ​ണ്. മൂ​ന്ന് ടേം ​ആ​യ സ്ഥി​തി​ക്കും നി​ല​വി​ൽ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ലും ഇ​നി സ്ഥാ​നാ​ർ​ഥി​ത്വം ന​ൽ​ക​ണ​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് ആ​ലോ​ച​ന ന​ട​ക്കു​ന്ന​തേ​യു​ള്ളൂ.

ക​ഴി​ഞ്ഞ​ത​വ​ണ ര​ണ്ടു ടേം ​പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് സി​പി​എ​മ്മും സി​പി​ഐ​യും സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ വി​ജ​യം മാ​ത്രം മാ​ന​ദ​ണ്ഡ​മാ​ക്കി ടേം ​വ്യ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നാ​ണ് സി​പി​എം ആ​ലോ​ച​ന. സി​പി​ഐ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

സി​പി​എം മ​ത്സ​രി​ക്കു​ന്ന ആ​റ​ന്മു​ള​യി​ലും കോ​ന്നി​യി​ലും സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രാ​യ വീ​ണാ ജോ​ർ​ജും കെ.​യു. ജ​നീ​ഷ് കു​മാ​റും തു​ട​രാ​നാ​ണ് സാ​ധ്യ​ത. മ​ന്ത്രി വീ​ണാ ജോ​ർ​ജ് പൂ​ർ​ണ​മാ​യി ര​ണ്ട് ടേം ​പൂ​ർ​ത്തീ​ക​രി​ച്ചു​വെ​ങ്കി​ലും വി​ജ​യ​സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് മാ​റ്റം വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് പാ​ർ​ട്ടി. 2016ലാ​ണ് വീ​ണാ ജോ​ർ​ജ് ആ​ദ്യ​മാ​യി ആ​റ​ന്മു​ള​യി​ൽ മ​ത്സ​രി​ച്ച​ത്. അ​ന്ന് നേ​ടി​യ​തി​ലും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യ​മാ​ണ് 2021ൽ ​ഉ​ണ്ടാ​യ​ത്.

കോ​ന്നി​യി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ 2019ലെ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് ആ​ദ്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പി​ന്നീ​ട് 2021ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യി​ച്ചു. ഒ​രു ടേം ​കൂ​ടി ജ​നീ​ഷ് സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ ത​ന്നെ മ​ത്സ​രി​ക്ക​ട്ടേ​യെ​ന്ന നി​ല​പാ​ടാ​ണ് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യും സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ൾ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ മാ​ത്യു ടി. ​തോ​മ​സ് തി​രു​വ​ല്ല​യി​ൽ വീ​ണ്ടും ജ​ന​വി​ധി തേ​ടും. 2006, 2011, 2016, 2021 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മാ​ത്യു ടി. ​തോ​മ​സാ​ണ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു വി​ജ​യി​ച്ച​ത്. മ​റ്റൊ​രു നി​ർ​ദേ​ശ​വും നി​ല​വി​ൽ ജ​ന​താ​ദ​ളും ന​ൽ​കി​യി​ട്ടി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​പ്ര​തി​നി​ധി​യാ​യ പ്ര​മോ​ദ് നാ​രാ​യ​ൺ റാ​ന്നി​യി​ൽ ര​ണ്ടാം ടേ​മി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. സി​റ്റിം​ഗ് മ​ണ്ഡ​ല​മെ​ന്ന നി​ല​യി​ൽ മു​ന്ന​ണി​യി​ൽ കാ​ര്യ​മാ​യ ച​ർ​ച്ച കൂ​ടാ​തെ കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ത​ന്നെ റാ​ന്നി​യി​ൽ മ​ത്സ​രി​ക്കും.

മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ക​സ​ന സ​ന്ദേ​ശ യാ​ത്ര​ക​ൾ

പ​ത്ത​നം​തി​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട് സി​റ്റിം​ഗ് എം​എ​ൽ​എ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​ക​സ​ന സ​ന്ദേ​ശ യാ​ത്ര​ക​ൾ. എ​ൽ​ഡി​എ​ഫി​ന്‍റെ മ​ധ്യ​മേ​ഖ​ല പ്ര​ചാ​ര​ണ ജാ​ഥ​യ്ക്കു പി​ന്നാ​ലെ​യാ​ണ് മു​ന്ന​ണി നി​ർ​ദേ​ശ​പ്ര​കാ​രം വി​ക​സ​ന സ​ന്ദേ​ശ​ജാ​ഥ​ക​ൾ ന​ട​ക്കു​ന്ന​ത്. കോ​ന്നി, റാ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ തു​ട​ങ്ങി​യ​ത്.

നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ എം​എ​ൽ​എ​മാ​ർ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് പ്ര​ചാ​ര​ണ ജാ​ഥ​ക​ൾ ന​ട​ത്തു​ന്ന​ത്. എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്കാ​ണ് ചു​മ​ത​ല.

കോ​ന്നി​യി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ‍​യും റാ​ന്നി​യി​ൽ പ്ര​മോ​ദ് നാ​രാ​യ​ണ​നു​മാ​ണ് ജാ​ഥ ന​യി​ക്കു​ന്ന​ത്. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് വി​ക​സ​ന സ​ന്ദേ​ശ​യാ​ത്ര​യ്ക്കു നേ​തൃ​ത്വം ന​ൽ​കും. 17നു ​രാ​വി​ലെ കു​ന്പ​ഴ​യി​ൽ നി​ന്നും ജാ​ഥ ആ​രം​ഭി​ക്കും.

അ​ടൂ​രി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​റും തി​രു​വ​ല്ല​യി​ൽ മാ​ത്യു ടി. ​തോ​മ​സു​മാ​ണ് യാ​ത്ര ന​യി​ക്കു​ന്ന​ത്. അ​ടൂ​രി​ലെ ജാ​ഥ 17നും ​തി​രു​വ​ല്ല​യി​ൽ 16നു​മാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. 20 ഓ​ടെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ജാ​ഥ​ക​ൾ പൂ​ർ​ത്തി​യാ​കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up