x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ജെ​സി​സി ആ​നി​മേ​ഷ​ന്‍ ഫെ​സ്റ്റി​വ​ല്‍ "എ​ന്‍ലി​വ​ന്‍-2026​'നു തു​ട​ക്കം


Published: February 19, 2026 07:25 AM IST | Updated: February 19, 2026 07:25 AM IST

ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കാ​മ്പ​സി​ല്‍ ആ​നി​മേ​ഷ​ന്‍ ആ​ന്‍ഡ് ഡി​സൈ​ന്‍ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന "എ​ന്‍ലി​വൻ- 2026' ആ​നി​മേ​ഷ​ന്‍ ഫെ​സ്റ്റി​വ​ല്‍ പ്ര​ശ​സ

ച​ങ്ങ​നാ​ശേ​രി: സെ​ന്‍റ് ജോ​സ​ഫ് കോ​ള​ജ് ഓ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ കാ​മ്പ​സി​ല്‍ ആ​നി​മേ​ഷ​ന്‍ ആ​ന്‍ഡ് ഡി​സൈ​ന്‍ വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന എ​ന്‍ലി​വ​ന്‍-2026 ആ​നി​മേ​ഷ​ന്‍ ഫെ​സ്റ്റി​വ​ലി​ന് തു​ട​ക്ക​മാ​യി. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ല്‍ പ്ര​ശ​സ്ത ഇ​ന്ത്യ​ന്‍ ആ​നി​മേ​റ്റ​റും സം​വി​ധാ​യി​ക​യും അ​ഭി​നേ​ത്രി​യു​മാ​യ ഗീ​താ​ഞ്ജ​ലി റാ​വു ഉ​ദ്ഘാ​ട​നം ചെ​യ്തു.

മീ​ഡി​യ വി​ല്ലേ​ജ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ റ​വ.​ഡോ. മാ​ത്യു മു​ര്യ​ങ്ക​രി, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ തോ​മ​സ് ജോ​സ​ഫ്, റി​സ​ര്‍ച്ച് ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ലി​ങ്ക​ണ്‍ ക​ടൂ​പ്പ​റ​യി​ല്‍, വ​കു​പ്പ് മേ​ധാ​വി സ​ജി ലൂ​ക്കോ​സ്, ഫെ​സ്റ്റി​വ​ല്‍ കോ​-ഓ​ർ​ഡി​നേ​റ്റ​ര്‍മാ​രാ​യ ജോ​ര്‍ജ് ജോ​ണ്‍, ജേ​ക്ക​ബ് ഉ​മ്മ​ന്‍, ജി​യോ ജോ​ര്‍ജ്, സ്റ്റു​ഡ​ന്‍റ് കോ​-ഓ​ര്‍ഡി​നേ​റ്റ​ര്‍ ഋ​ഷി വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്‍ട്ട് എ​ക്സി​ബി​ഷ​ന്‍ ഗാ​ല​റി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ഷ​ണ​ല്‍ കോ​ര്‍പ​റേ​റ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ സ്ട്രാ​റ്റ​ജി​സ്റ്റ് ജോ​സ് ചാ​ക്കോ നി​ര്‍വ​ഹി​ച്ചു.

ഫെ​സ്റ്റി​വ​ലി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ സി​ഗ്‌​നേ​ച്ച​ര്‍ ഫി​ലിം പ്ര​ദ​ര്‍ശ​ന​വും, ഗീ​താ​ഞ്ജ​ലി റാ​വു​വി​ന്‍റെ ബോം​ബെ റോ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ര്‍ശ​ന​വും തു​ട​ര്‍ന്ന് സം​വാ​ദ​വും ന​ട​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Up