കൊല്ലം: നൈപുണ്യപരിശീലനവും ആജീവനാന്ത പഠനഅവസരങ്ങളും ലഭ്യമാക്കാന്‍ കഴിയുന്ന സാഹചര്യം സംസ്ഥാനത്ത് ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. വിഷന്‍ 2031 തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാറില്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് ഉപസംഹരിക്കുകയായിരുന്നു മന്ത്രി.
സമാപനപരിപാടിയില്‍ സ്വാഗതസംഘം കണ്‍വീനര്‍ എസ്.ജയമോഹന്, മുന്മന്ത്രിമാരും തൊഴിലാളി സംഘടനാനേതാക്കളുമായ കെ.പി. രാജേന്ദ്രന്, എളമരം കരീം, എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിംഗ് ഡയറക്ടര്‍ സൂഫിയാന് അഹമദ്, ലേബര്‍ കമ്മീഷണര്‍ സഫ്ന നസറുദ്ദീന്‍, വെല്‍ഫെയര്‍ അഡീണല്‍ ലേബര്‍ കമ്മീഷണര്‍ രഞ്ജിത്ത് പി. മനോഹര്‍,
ടെരുമോ പെന്‍പോള്‍ മുന്‍ എംഡി സി.പത്മകുമാര്‍, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ജയേഷ്, ഐ എല്‍ ഒ നാഷണല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കരുണ്‍ ഗോപിനാഥ്, എ. അലക്സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Minister V. Sivankutty Local News Nattuvishesham Kollam