x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എം​വൈ​എം നി​യ​മാ​വ​ലി പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി: അ​ബി​ൻ വ​ട​ക്കേ​ക്ക​ര സെ​ക്ര​ട്ട​റി


Published: January 29, 2026 06:51 AM IST | Updated: January 29, 2026 06:51 AM IST

ത​ല​ശേ​രി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ എ​സ്എം​വൈ​എം ഗ്ലോ​ബ​ൽ​ത​ല നി​യ​മാ​വ​ലി പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി കെ​സി​വൈ​എം, എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ആ​സ്ഥാ​ന കാ​ര്യാ​ല​യ​മാ​യ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​റോ മ​ല​ബാ​ർ യൂ​ത്ത് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ ത​ല​ത്തി​ൽ എ​സ്എം​വൈ​എം യു​വ​ജ​ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, നി​യ​മാ​വ​ലി കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക എ​ന്നി​വ​യാ​ണ് പു​തി​യ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല. പാ​ലാ രൂ​പ​താം​ഗം ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി​യാ​ണ് ക​മ്മ​ിറ്റി​യു​ടെ ക​ൺ​വീ​ന​ർ.

 

Tags : nattu visheshsam SMYM Abin Vadakkekkara

Recent News

Up