x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‌ഹൈ​റേ​ഞ്ചി​നു പി​ന്നാ​ലെ ത​ണു​പ്പി​ല​മ​ര്‍​ന്ന് ലോ​റേ​ഞ്ചും


Published: December 21, 2025 07:21 AM IST | Updated: December 21, 2025 07:21 AM IST

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യി​ല്‍ മ​ഞ്ഞു​പെ​യ്യു​ന്ന ദി​ന​ങ്ങ​ള്‍ വ​ര​വാ​യി. കു​ളി​രി​ന്‍റെ പി​ടി​യി​ല​മ​ര്‍​ന്ന് മൂ​ന്നാ​റി​ല്‍ താ​പ​നി​ല മൈ​ന​സ് ഡി​ഗ്രി​യാ​യി. ക​ടു​ത്ത ശൈ​ത്യ​ത്തി​ന്‍റെ പി​ടി​യി​ലാ​ണ് ഹൈ​റേ​ഞ്ചി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ള്‍.


മ​ഞ്ഞും ത​ണു​പ്പും ആ​വോ​ളം ആ​സ്വ​ദി​ക്കാ​ന്‍ ജി​ല്ല​യി​ലേ​ക്കു വി​ദേ​ശ, ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളും ധാ​രാ​ള​മാ​യി എ​ത്തി​ത്തു​ട​ങ്ങി. മ​ഞ്ഞി​ല്‍ കു​ളി​ച്ചു നി​ല്‍​ക്കു​ന്ന സൂ​ര്യോ​ദ​യ-അ​സ്ത​മ​യ ദൃ​ശ്യ​ങ്ങ​ള്‍ ചേ​തോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. മ​ഞ്ഞി​ല്‍ പു​ത​ഞ്ഞു നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ​യും പു​ല്‍​മേ​ടു​ക​ളു​ടെ​യും കാ​ഴ്ച അ​പൂ​ര്‍​വ​മാ​യ ദൃ​ശ്യ​വി​രു​ന്നാ​ണ് ഒ​രു​ക്കു​ന്ന​ത്.


ഹൈ​റേ​ഞ്ച് ത​ണു​പ്പി​ന്‍റെ പി​ടി​യി​ല​മ​രു​ന്ന​ത് പ​തി​വാ​ണെ​ങ്കി​ലും ലോ ​റേ​ഞ്ചി​ല്‍ ഇ​ത് അ​പൂ​ര്‍​വ​മാ​യി മാ​ത്രം ക​ണ്ടു​വ​രു​ന്ന പ്ര​തി​ഭാ​സ​മാ​ണ്. ഇ​ത്ത​വ​ണ പു​ല​ര്‍​ച്ച​യ്ക്കും സ​ന്ധ്യാ​സ​മ​യ​ത്തും ത​ണു​പ്പി​ന്‍റെ കാ​ഠി​ന്യം ഏ​റെ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ലോ ​റേ​ഞ്ചി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളും മ​ഞ്ഞ​ണി​ഞ്ഞു നി​ല്‍​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്.


രാ​വി​ലെ​യാ​ണ് കൂ​ടു​ത​ല്‍ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ്ര​ഭാ​ത ന​ട​ത്ത​ത്തി​നി​റ​ങ്ങു​ന്ന​വ​രും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രു​മാ​ണ് ത​ണു​പ്പി​ന്‍റെ സ്പ​ര്‍​ശം കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ക്കു​ന്ന​ത്. മ​ഞ്ഞു​മൂ​ടി​യ താ​ഴ്‌‌​വാ​ര​ങ്ങ​ളു​ടെ അ​സു​ല​ഭ​മാ​യ കാ​ഴ്ച​ക​ള്‍ കാ​ണാ​നും ശീ​ത​ളി​മ നു​ക​രാ​നും എ​ത്തു​ന്ന യു​വ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​റെ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. ദു​രെ സ്ഥ​ല​ങ്ങ​ളി​ല്‍​നി​ന്നുപോ​ലും കോ​ട​മ​ഞ്ഞി​ന്‍റെ കാ​ഴ്ച ആ​സ്വ​ദി​ക്കാ​ന്‍ ആ​ളു​ക​ളെ​ത്തു​ന്നു​ണ്ട്.

Tags : nattu vishashesham Snow and rain arrived

Recent News

Up