x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​യെ ത​ട​യാ​ൻ വ​ട​ശേ​രി​ക്ക​ര​യി​ൽ സോ​ളാ​ർ വേ​ലി നി​ർ​മാ​ണം


Published: February 16, 2026 03:48 AM IST | Updated: February 16, 2026 03:48 AM IST

റാ​ന്നി: വ​ട​ശേ​രി​ക്ക​ര ടൗ​ണി​നു സ​മീ​പ​ത്തു വ​രെ കാ​ട്ടാ​ന എ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​നാ​തി​ർ​ത്തി​യി​ൽ വ​നം വ​കു​പ്പ് സോ​ളാ​ർ വേ​ലി നി​ർ​മി​ച്ചു തു​ട​ങ്ങി. ന​ബാ​ർ​ഡ് സ​ഹാ​യ​ത്തോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന സോ​ളാ​ർ ഫെ​ൻ​സിം​ഗി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ 45 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്. ആ​ദ്യം ക​രാ​ർ ഏ​റ്റെ​ടു​ത്ത സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് കേ​ര​ള പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യ​തി​നേ തു​ട​ർ​ന്ന് അ​വ​രെ ക​രാ​റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി.

കേ​ര​ള ആ​ർ​ട്ടി​സാ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡാ​ണ് പു​തു​താ​യി പ​ദ്ധ​തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഉ​പ​ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ൻ അ​യാ​ളു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം വ​രു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യും ജി​ല്ലാ ക​ള​ക്ട​റും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ക​രാ​റു​കാ​ര​ന് നോ​ട്ടീ​സ് ന​ൽ​കി വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

കു​മ്പ​ള​ത്താ​മ​ണ്ണി​ൽ നാ​ലു കി​ലോ​മീ​റ്റ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​ന് 15 ല​ക്ഷം രൂ​പ​യും ഒ​ളി​ക​ല്ല് പ്ര​ദേ​ശ​ത്ത് എ​ട്ടു കി​ലോ​മീ​റ്റ​ർ ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​ന് 30 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വി​ടു​ന്ന​ത്. കു​മ്പ​ള​ത്താ​മ​ണ്ണി​ലാ​ണ് പ​ണി​ക​ൾ ഇ​പ്പോ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഒ​ളി​ക​ല്ല് ഭാ​ഗ​ത്തെ പ​ണി​ക​ൾ ആ​രം​ഭി​ക്കും.

ഇ​തി​നാ​യു​ള്ള സാ​മ​ഗ്രി​ക​ളും സ്ഥ​ല​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്. സോ​ളാ​ർ​വേ​ലി സ്ഥാ​പി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം വ​ലി​യൊ​ര​ള​വി​ൽ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മ​ണി​യാ​ർ പ്ര​ദേ​ശ​ത്ത് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു തു​ക ചെ​ല​വ​ഴി​ച്ച് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​രു​ന്നു. അ​വി​ടെ ഒ​രു പ​രി​ധി​വ​രെ ജീ​വി​ക​ളു​ടെ സാ​ന്നി​ധ്യം ഒ​ഴി​വാ​ക്ക​നാ​യി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up