x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​വാ​ന്മാ​ർ ഇ​ന്ത്യ​യു​ടെ ആ​ത്മാ​വ്:​ ഫാ. റെ​നി ക​ട്ടേ​ൽ


Published: December 26, 2025 11:46 PM IST | Updated: December 26, 2025 11:46 PM IST

അ​ഖി​ല ഭാ​ര​തീ​യ പൂ​ർ​വ സൈ​നി​ക് സേ​വാ പ​രി​ഷ​ത്ത് തി​രു​വ​ൻ​വ​ണ്ടൂ​ർ യൂ​ണി​റ്റി​ന്‍റെ സൈ​നി​ക കു​ടും​ബ​സം​ഗ​മ​വും ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​വും സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക

ചെ​ങ്ങ​ന്നൂ​ർ: ഭാ​ര​ത​ത്തി​ന്‍റെ ആ​ത്മാ​വാ​ണ് ജ​വാ​ന്മാ​രെ​ന്നും സ്വ​ന്തം ജീ​വി​തം രാ​ഷ്‌​ട്ര​ത്തി​നാ​യി പൂ​ർ​ണ​മാ​യി സ​മ​ർ​പ്പി​ച്ച​വ​രാ​ണ് അ​വ​രെ​ന്നും സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​റെ​നി ക​ട്ടേ​ൽ . അ​ഖി​ല ഭാ​ര​തീ​യ പൂ​ർ​വ സൈ​നി​ക് സേ​വാ പ​രി​ഷ​ത്ത് തി​രു​വ​ൻ​വ​ണ്ടൂ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൈ​നി​ക കു​ടും​ബ​സം​ഗ​മ​വും ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി റി​ട്ട. ലെ​ഫ്റ്റ​ന​ന്‍റ് ക​മാ​ൻ​ഡ​ർ കു​ര്യാ​ക്കോ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്കെ-​മാ​ർ​ഷ​ൽ ആ​ർ​ട്‌​സി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ കാ​ർ​ത്തി കൃ​ഷ്ണ, അ​ർ​ജു​ൻ പ്ര​ദീ​പ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​ർ​ക്കും ക​ലാ-​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ അ​ന്ത​രി​ച്ച പ്ര​മു​ഖ​ർ​ക്കും ശ്ര​ദ്ധാ​ഞ്ജ​ലി അ​ർ​പ്പി​ച്ചും "മാ​ലി​ന്യ​മു​ക്ത കേ​ര​ളം' പ്ര​തി​ജ്ഞ എ​ടു​ത്തു​മാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി. ​രാ​ജ​ഗോ​പാ​ല​ൻ നാ​യ​ർ, സൈ​ന്യ മാ​തൃ​ശ​ക്തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ര​മാ​ദേ​വി , വാ​ർ​ഡ് മെം​ബ​ർ സ്മി​താ രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ന​ൽ​കു​മാ​ർ നെ​യ്പ്പ​ള്ളി​ൽ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, വേ​ണു ജി. ​നാ​യ​ർ, ശി​വ​പ്ര​സാ​ദ്, അ​നി​ൽ ശ​ങ്ക​ർ തു​ട​ങ്ങി വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.

Tags : Soldiers nattuvishesham local news

Recent News

Up