പ്രഫ. ലക്ഷ്മി ശ്രീകുമാർ, ശ്രീറാം ചന്ദ്രൻ, പ്രശാന്ത് ചന്ദ്രൻ
കൊല്ലം : അധ്യാപികയായ അമ്മയ്ക്കും വിദ്യാർഥിയായ മകനും പ്രധാനമന്ത്രിയുടെ പ്രശംസ. അമ്മയുടെ ഇംഗ്ലീഷ് കവിതകളും അതിന് മകൻ വരച്ച ചിത്രങ്ങളും ഉൾപ്പെട്ട പുസ്തകമാണ് മോദിയുടെ അഭിനന്ദനത്തിന് അർഹമായിരിക്കുന്നത്. ശാസ്താംകോട്ട കെ എസ്എം ദേവസ്വം ബോർഡ് കോളജിലെ ബോട്ടണി വിഭാഗം അധ്യാപിക ലക്ഷ്മി ശ്രീകുമാർ രചിച്ച ബ്ലോസമിംഗ് വിത്ത് ബഡ്സ് എന്ന കവിതാ സമാഹാരമാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്ക്കും അഭിനന്ദനത്തിനും പാത്രമായിരിക്കുന്നത്. അമ്മയുടെ കവിതകൾക്ക് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മകൻ ശ്രീറാം ചന്ദ്രനാണ് വരകളിലൂടെ മിഴിവേകിയത്.
ലക്ഷ്മി സ്വന്തം കൈയക്ഷരത്തിൽ എഴുതിയ പുതുവത്സര സന്ദേശവും ഏറെ വിശിഷ്ടമായ പുസ്തക സമ്മാനവും ഹൃദയം കവരുന്നതായി എന്നാണ് മോദി ലക്ഷ്മിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ശ്രീറാമി െന്റ ജന്മവാർഷിക ദിനമായ ജനുവരി 16 നാണ് മോദി ഇവർക്ക് മറുപടി കത്തെഴുതിയത്.
സർഗാത്മകതയുടെ കൈകോർക്കലിന്റെ മനോഹരമായ ആഘോഷമാണ് പുസ്തകമെന്ന് മോദി എടുത്തുപറഞ്ഞു. അമ്മയുടെ വരികൾക്ക് മക െ ന്റ വരകളിലൂടെ ജീവൻ തുളുമ്പി നിൽക്കുന്ന അനുഭവമാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഹൃദ്യമായ ഭാവനയുടെയും മനോഹരമായ ആവിഷ്കാരത്തിയും സങ്കലനമാണ് ഇരുവരുടെയും രചനയെന്ന് വിശേഷിപ്പിച്ച മോദി കലാപരമായ പ്രയാണം അനുസ്യൂതം തുടരാൻ എല്ലാവിധ പ്രോത്സാഹനങ്ങളും നേർന്നു.
തിരുവനന്തപുരം കവടിയാർ സ്വദേശിയാണ് ലക്ഷ്മി. ദിവസവും കോളജിലേക്ക് വരുന്നതിനും തിരികെ പോകുന്നതിലുമുള്ള ലക്ഷ്മിയുടെ യാത്രാനുഭവങ്ങളാണ് കുഞ്ഞു കവിതകളായി പിറന്നത്. അത് പിന്നീട് പുസ്തമായി രൂപാന്തരപ്പെട്ടു. മകൻ ശ്രീറാമിന്റെ അറുപതോളം ചിത്രങ്ങളാണ് അമ്മയുടെ കവിതകൾക്ക് കൂട്ടായി, കരുത്തായി പുസ്തകത്തിലുള്ളത്. ബേ ഒഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഒഫ് മൾട്ടി സെക്ടറൽ ടെക്നിക്കൽ ആന്റ് ഇക്കണോമിക് കോർപറേഷന്റെ ഇന്ത്യയിൽ നിന്നുള്ള ഡയറക്ടറും പെരുമൺ സ്വദേശിയുമായ പ്രശാന്ത് ചന്ദ്രനാണ് ലക്ഷ്മിയുടെ ഭർത്താവ്. പിതാവിനൊപ്പം ധാക്കയിലുള്ള ശ്രീറാം ചന്ദ്രൻ അവിടത്തെ രാജ്യാന്തര സ്കൂളിലാണ് പഠിക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് ലക്ഷ്മി ശ്രീകുമാർ രചിച്ച 'ബ്ലോസമിംഗ് വിത്ത് ബഡ്സ്' എന്ന ഇംഗ്ലീഷ് പുസ്തകത്തി െന്റ പ്രകാശനം നടക്കുന്നത്. സത്ഗുരു ധർമാനന്ദ സ്വരൂപക്ക് ആദ്യ കോപ്പി സമർപ്പിച്ച ശേഷം തിരുവനന്തപുരം കെ കെ എം ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചായിരുന്നു ഔദ്യോഗിക പ്രകാശനം. ബി എസ് എസ് ആൾ ഇന്ത്യ ചെയർമാനും നേച്ചർ ക്ലബ് വേൾഡ് വൈഡി െ ന്റ ചെയർമാനുമായ ഡോ. ബി.എസ്. ബാലചന്ദ്രൻ ആണ് പ്രകാശന കർമം നിർവഹിച്ചത്.
പത്രപ്രവർത്തകനായ പി.കിഷോർ, ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദർ, പ്രശസ്ത ഇ എൻ ടി സർജൻ ഡോ.ജോൺ പണിക്കർ, ധാക്കയിലെ ബിംസ്റ്റെക്ക് ഡയറക്ടർ പ്രശാന്ത് ചന്ദ്രൻ, കേരഫെഡ് എം ഡി സാജു കെ. സുരേന്ദ്രൻ,കേരള കേന്ദ്ര സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ ഡോ. ഗിരീഷ് കുമാർ, ഡോ. സൂരേഷ്കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് കെ.എസ്.മധു, പ്രഫ.ബീനാ രവീന്ദ്രൻ, മഞ്ജു .ബി.എസ്, തുടങ്ങി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വെച്ചായിരുന്നു പ്രകാശനം. ഈ പുസ്തകത്തിലെ എല്ലാ ചിത്രങ്ങളും 9-ാം ക്ലാസ് വിദ്യാർഥിയായ ശ്രീറാം ചന്ദ്രന്റെതാണ്.
Tags : Local News Nattuvishesham Kollam