x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ മ​ക​ന് ജീ​വ​പ​ര്യ​ന്തം


Published: December 16, 2025 06:53 AM IST | Updated: December 16, 2025 06:53 AM IST

തി​രു​വ​ന​ന്ത​പു​രം: ഉ​ളി​യാ​ഴ​ത്ത​റ വ​ട്ട​ക്ക​രി​ക്ക​കം ജം​ഗ്ഷ​നു സ​മീ​പം താ​മ​സി​ച്ചി​രു​ന്ന രാ​ജ​പ്പ​ൻ നാ​യ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ മ​ക​നു ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ​യും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു​മാ​സം അ​ധി​ക ക​ഠി​ന​ത​ട​വി​നും വി​ധി​ച്ചു കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പൗ​ഡി​ക്കോ​ണം വ​ട്ട​ക്ക​ര​യി​ക്ക​കം ഇ​ട​വി​ള​ക​ത്തു​ള്ള വീ​ട്ടി​ൽ താ​മ​സ​ക്കാ​ര​നാ​യ ജ​യ​സൂ​ര്യ എ​ന്നു വി​ളി​ക്കു​ന്ന രാ​ജേ​ഷ് (40) ആ​ണു പ്ര​തി.


തി​രു​വ​ന​ന്ത​പു​രം ഫ​സ്റ്റ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​പി. അ​നി​ൽ കു​മാ​ർ ആ​ണു ശി​ക്ഷ വി​ധി​ച്ച​ത്. കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യി​ൽനി​ന്നു വാ​യ്പ​യെ​ടു​ത്ത തു​ക​യി​ൽനി​ന്നു ന​ൽ​കി​യ വി​ഹി​തം കു​റ​ഞ്ഞു പോ​യെ​ന്നു പ​റ​ഞ്ഞു​ള്ള മ​ർ​ദ​ന​ത്തി​ലാ​ണ് രാ​ജ​പ്പ​ൻ നാ​യ​ർ മ​രി​ച്ച​ത്.


2015 ഓ​ഗ​സ്റ്റ് ആ​റി​നാ​യി​രു​ന്നു സം​ഭ​വം. ത​ല​യ്ക്കേ​റ്റ ശ​ക്ത​മാ​യ മു​റി​വാ​ണു മ​ര​ണ​കാ​ര​ണ​മാ​യ​ത്. സം​ഭ​വ​ത്തി​നു ദൃ​ക്സാ​ക്ഷി​ക​ളാ​യ പ്ര​തി​യു​ടെ അ​മ്മ കൂ​റു​മാ​റു​ക​യും സ​ഹോ​ദ​ര​ൻ ഭാ​ഗി​ക​മാ​യി പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഡി.​ജി. റെ​ക്സ് ഹാ​ജ​രാ​യി.

Tags : Son killed father

Recent News

Up