x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പട്ടാപ്പകൽ കടയിൽനിന്ന് 45,000 കവർന്ന ‘കുരുവി’ പോലീസ് വലയിൽ കുരുങ്ങി


Published: January 7, 2026 01:05 AM IST | Updated: January 7, 2026 01:05 AM IST

സ​ജു

കാ​സ​ർ​ഗോ​ഡ്: കു​റ്റി​ക്കോ​ലി​ലെ പ​ല​ച​ര​ക്കു​ക​ട​യി​ലെ മേ​ശ​വ​ലി​പ്പി​ൽ​നി​ന്ന് പ​ട്ടാ​പ്പ​ക​ൽ 45,000 രൂ​പ ക​വ​ർ​ന്ന കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് കു​രു​വി സ​ജു (സ​ജീ​വ​ൻ- 42) നീ​ലേ​ശ്വ​ര​ത്ത് പി​ടി​യി​ലാ​യി. ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ് സ​ജു​വി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് നീ​ലേ​ശ്വ​രം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ തൈ​ക്ക​ട​പ്പു​റ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഇ​രി​ട്ടി പെ​രി​ങ്കിരി സ്വ​ദേ​ശി​യാ​യ സ​ജു കു​റ​ച്ചു​നാ​ളാ​യി തൈ​ക്ക​ട​പ്പു​റ​ത്തെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് താ​മ​സം. മാ​സ​ങ്ങ​ൾ​ക്കു മു​മ്പ് നീ​ലേ​ശ്വ​രം ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​മ്പി​ലെ മേ​ശ​വ​ലി​പ്പി​ൽ​നി​ന്ന് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യി​രു​ന്നു. അ​ന്നും സി​സി​ടി​വി​യാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്.

പ​ട്ടാ​പ്പ​ക​ൽ ത​ന്നെ മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് പ​ണ​മോ സാ​ധ​ന​ങ്ങ​ളോ അ​ടി​ച്ചു​മാ​റ്റി ക​ട​ന്നു​ക​ള​യു​ന്ന​തി​ൽ വി​ദ​ഗ്ധ​നാ​യ സ​ജു​വി​നെ​തി​രേ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​യി ഇ​രു​പ​തോ​ളം കേ​സു​ക​ളു​ണ്ട്. ക​ണ്ണൂ​രി​ൽ പോ​ലീ​സി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സ്ഥി​രം നോ​ട്ട​പ്പു​ള്ളി​യാ​യി മാ​റി​യ​തോ​ടെ​യാ​ണ് ഇ​യാ​ൾ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലേ​ക്ക് താ​വ​ളം മാ​റ്റി​യ​ത്.

കു​റ്റി​ക്കോ​ൽ ടൗ​ണി​ലെ പ​ണ​ച്ചി​ല​ങ്ങാ​ൽ സ്റ്റോ​ർ​സ് എ​ന്ന ക​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​ത്. ഉ​ച്ച​യ്ക്ക് ക​ട​യു​ട​മ സി. ​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് ഇ​യാ​ൾ പ​തു​ങ്ങി​യെ​ത്തി വ​ലി​പ്പ് തു​റ​ന്ന് പ​ണ​മെ​ടു​ത്ത് ക​ട​ന്ന​ത്. ക​ട​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത് കു​രു​വി സ​ജു​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

തു​ട​ർ​ന്ന് ബേ​ഡ​കം എ​സ്ഐ സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം നീ​ലേ​ശ്വ​ര​ത്തെ​ത്തി സ​ജു​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. രാ​വി​ലെ ബ​സ് ക​യ​റി ഏ​തെ​ങ്കി​ലും അ​പ​രി​ചി​ത​മാ​യ സ്ഥ​ല​ത്തെ​ത്തി മോ​ഷ​ണം ന​ട​ത്തി തൊ​ട്ട​ടു​ത്ത ബ​സി​ൽ സ്ഥ​ലം​വി​ടു​ക​യാ​ണ് ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : 'Sparrow' nattuvishasham local news

Recent News

Up