വേളാവൂര്‍ ശ്രീകുമാര്‍ സുരേഷ് സ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കുള്ള സ്വീകരണം ബിആര്‍എം ഷെഫീര്‍ ഉദ്ഘാടനം ചെയ്യുന്നു.
വെഞ്ഞാറമൂട്: വേളാവൂര്‍ ശ്രീകുമാര്‍ -സുരേഷ് സ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് സ്വീകരണമൊരുക്കി. മാണിക്കല്‍ പഞ്ചായത്തിലെ കോലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിധിയില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കാണ് സ്വീകരണമൊരുക്കിയത്. കെപിസിസി ജനറല്‍ സെക്രട്ടറി ബി.ആര്‍.എം. ഷെഫീര്‍ ഉദ്ഘാടനം ചെയ്തു . കിരണ്‍ ദാസ് , വെമ്പായം അനില്‍കുമാര്‍, കെ. പീതാംബരന്‍ നായര്‍, എസ്.എസ്. ചന്ദ്രകുമാര്‍, കോലിയക്കോട് മഹീന്ദ്രന്‍, ആശിഷ്, ബി. ശ്രീകുമാര്‍, സുരേന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്ഥാനാര്‍ത്ഥികള്‍ മറുപടി പ്രസംഗം നടത്തി.