x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വു​നാ​ട​ക​വു​മാ​യി മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്ന​സ് എ​ച്ച്എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍


Published: February 23, 2026 07:19 AM IST | Updated: February 23, 2026 07:19 AM IST

മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്ന​സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ക​ടു​ത്തു​രു​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്നു.

ക​ടു​ത്തു​രു​ത്തി: സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ല്‍​നി​ന്നു മു​ഖം​തി​രി​ക്കാ​തെ പ്ര​തി​ബ​ദ്ധ​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഓ​രോ പൗ​ര​നും ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്വമു​ണ്ടെ​ന്ന സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ തെ​രു​വു നാ​ട​കം. മു​ട്ടു​ചി​റ സെ​ന്‍റ് ആ​ഗ്ന​സ് ഹൈ​സ്‌​കൂ​ളി​ലെ 31 ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.

ക​ടു​ത്തു​രു​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ൽ തെ​രു​വു​നാ​ട​ക​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന യോ​ഗം ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജ് വെ​ട്ടി​ക്ക​ത്ത​ട​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം, സ​ഹ​വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം പെ​രി​യ​പ്പു​റം, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് വ​ര്‍​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​ല്‍​ജ മാ​ത്യൂ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Up