x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ള്‍ ആഘോഷം: ആ​ലോ​ച​നാ​യോ​ഗം ചേ​ർ​ന്നു


Published: January 20, 2026 06:24 AM IST | Updated: January 20, 2026 06:24 AM IST

തി​രു​വ​ന​ന്ത​പു​രം: വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ പേ​രി​ലു​ള്ള തെ​ക്കേ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വേ​ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഫെ​ബ്രു​വ​രി ആ​റി​നു 15ന് ​അ​വ​സാ​നി​ക്കു​ന്ന വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ലോ​ച​നാ​യോ​ഗം ചേ​ർ​ന്നു.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, കൗ​ണ്‍​സി​ല​ര്‍ സു​ധീ​ഷ് കു​മാ​ര്‍, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ബാ​സ്റ്റി​ന്‍, സ​ഹ​വി​കാ​രി ഫാ. ​ടി​നു ആ​ല്‍​ബി​ന്‍ സേ​വ്യ​ര്‍, ഇ​ട​വ​ക സെ​ക്ര​ട്ട​റി ആ​ന്‍​സ​ലോ​ണ്‍ ഡോ​റ​സ്, ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ ജോ​യി മാ​ര്‍​ഷ​ന്‍, ട്ര​ഷ​റ​ര്‍ ലൂ​ക്കോ​സ് ലാ​സ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി ഐ​സ​ക്, ക​ണ്‍​വീ​ന​ര്‍ ബാ​ബു ലോ​പ്പ​സ്, ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​യി ജേ​ക്ക​ബ്, സു​രി​ജി ബെ​ഞ്ച​മി​ന്‍, കെ​ജി​റ്റ​ന്‍ സേ​വ്യ​ര്‍, സൂ​സി ജെ​റാ​ള്‍​ഡ്, ജൂ​ഡി​റ്റ് സ​ന്തോ​ഷ്, തോ​ബി​യാ​സ് റോ​ക്കി, ജെ​സ്‌​ല​റ്റ് ജോ​ണ്‍​സ​ണ്‍, ഡെ​ല്‍​ഫി​ന്‍ ന്യൂ​ട്ട​ന്‍, രാ​ജ​ന്‍ ജോ​സ​ഫ്, ര​ജ​നി അ​നി​ല്‍, ഷീ​ജ പ​ത്രോ​സ്, റോ​ക്കി രാ​ജു, സ്വ​പ്ന എ​ഡ്വേ​ര്‍​ഡ്, മാ​ഗ്‌​ളി​ന്‍ അ​ലോ​ഷ്യ​സ്, ജോ​ണ്‍ സു​രേ​ഷ്, മ​റി​യം സ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഫെ​ബ്രു​വ​രി ആ​റി​നു വൈ​കു​ന്നേ​രം സ​മൂ​ഹ ബ​ലി​യോ​ടെ ആ​രം​ഭി​ച്ചു വേ​ളി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ബാ​സ്റ്റി​ന്‍ കൊ​ടി​യേ​റ്റു​ന്ന​തോ​ടെ തി​രു​നാ​ളി​നു തു​ട​ക്ക​മാ​കും. തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ജ​പ​മാ​ല, നൊ​വേ​ന, സ​മൂ​ഹ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. ഫെ​ബ്രു​വ​രി 14നു ​ചെ​ണ്ട​മേ​ളം, ബാ​ന്‍​ഡ് എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം ന​ട​ത്തും.

15നു ​ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ല്‍ സ​മൂ​ഹ​ബ​ലി​ക്കു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ റ​വ. ഡോ. ​ആ​ർ. ക്രി​സ്തു​ദാ​സ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.


കൃ​ത​ജ്ഞ​താ​ദി​ന​മാ​യ 17നു ​വൈ​കു​ന്നേ​രം സ​മൂ​ഹ​ബ​ലി​ക്ക് ശേ​ഷം കൊ​ടി​യി​റ​ക്കു​ന്ന​തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും. തി​രു​നാ​ളി​നു മു​ന്നോ​ടി​യാ​യി കോ​ട്ട​യം ഗു​ഡ് ന്യൂ​സ് റി​ട്രീ​റ്റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫാ. ​ജീ​ന്‍​സും സം​ഘ​വും ന​യി​ക്കു​ന്ന ഒ​രു​ക്ക ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

Tags : nattu vishesham St. Anthony's Day celebration

Recent News

Up