കല്ലോടി: മാനന്തവാടി രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് യുപി സ്കൂളിൽ വാർഷികാഘോഷവും സർവീസിൽനിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും പ്രദീപ്തം 2k26 എന്ന പേരിൽ നടന്നു.
മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനവും മെമന്റോ കൈമാറലും നിർവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. ഫാ. സജി കോട്ടായിൽ മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. സുനിൽകുമാർ വിരമിക്കുന്ന അധ്യാപകർക്ക് മംഗളപത്രം നൽകി.
വിവിധ എൻഡോവ്മെന്റുകളുടെയും സ്പ്ലാഷ് ക്വിസിന്റെയും കാഷ് അവാർഡ് വിതരണം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ നിർവഹിച്ചു. എൽഎസ്എസ്, യുഎസ്എസ്, ഗിഫ്റ്റഡ്, ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദ്യാർഥികളെ മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം കോഓർഡിനേറ്റർ കെ.കെ. സുരേഷ് കുമാർ ആദരിച്ചു. സ്കൂളിന്റെ വാർഷിക പതിപ്പായ പൊന്നോലയുടെ ഒന്‍പതാം പതിപ്പിന്റെ പ്രകാശനം എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീലാ ബാലൻ നിർവഹിച്ചു. സ്കൂൾ പിടിഎ പ്രസിഡന്റ് ജിനീഷ് തോമസ് പിടിഎ സമിതിയുടെ ഉപഹാര സമർപ്പണം നടത്തി.
കല്ലോടി എസ്ജെഎച്ച്എസ്എസ് പ്രിൻസിപ്പൽ ബ്രിജേഷ് ബാബു, കല്ലോടി എസ്ജെഎച്ച്എസ്എസ് വൈസ് പ്രിൻസിപ്പൽ പി.എ. ഷാജു, പ്രീപ്രൈമറി വിഭാഗം പിടിഎ പ്രസിഡന്റ് പി.ടി. പ്രശോഭ്, സ്കൂൾ ലീഡർ ആദി ശരണ്‍ എന്നിവർ പ്രസംഗിച്ചു. എടവക പഞ്ചായത്ത് അംഗങ്ങളായ ജോർജ് പടകൂട്ടിൽ, ജംഷീറ ഷിഹാബ്, എംപിടിഎ പ്രസിഡന്റ് സീനത്ത് ബീരാളി, പ്രീപ്രൈമറി വിഭാഗം എംപിടിഎ പ്രസിഡന്റ് ഡയാന പ്രിയ, ജനറൽ കണ്‍വീനർ എം.ജെ. ബിന്ദു എന്നിവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, വിരമിക്കുന്ന അധ്യാപകരായ കാതറൈൻ സി. തോമസ്, സിസ്റ്റർ സെലിൻ ജോസഫ് മറുപടി പ്രസംഗം നടത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.