x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഴി​യോ​ര പു​ൽ​ക്കൂ​ട് ഒ​രു​ക്കി ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം


Published: December 24, 2025 08:25 AM IST | Updated: December 24, 2025 08:25 AM IST

മാ​ന​ന്ത​വാ​ടി: ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ത​വി​ഞ്ഞാ​ൽ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യം വ​ഴി​യോ​ര പു​ൽ​ക്കൂ​ട് മ​ത്സ​രം ന​ട​ത്തി. ദേ​വാ​ല​യ​ത്തി​ന് കീ​ഴി​ലെ 20 യൂ​ണി​റ്റു​ക​ളി​ലാ​യി 20 പു​ൽ​ക്കൂ​ടു​ക​ളാ​ണ് ഒ​രു​ക്കി​യ​ത്.


ഇ​ട​വ​ക ജ​ന​ത​യു​ടെ പ​ര​സ്പ​രം കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ആ​ളു​ക​ൾ ക​ട​ന്നു​പോ​കും​വ​ഴി കാ​ണാ​ൻ ക​ഴി​യും വി​ധ​ത്തി​ലാ​ണ് വ​ഴി​യോ​ര​ത്ത് പു​ൽ​ക്കൂ​ടു​ക​ൾ സ​ജ്ജീ​ക​രി​ച്ച​ത്. ഓ​രോ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ൾ ചേ​ർ​ന്നാ​ണ് ഒ​രോ പു​ൽ​ക്കൂ​ടു​ക​ൾ ഒ​രു​ക്കി​യ​ത്.

ആ​ഴ്ച​ക​ളോ​ളം സ​മ​യ​മെ​ടു​ത്താ​ണ് പ​ല യൂ​ണി​റ്റു​ക​ളും അ​തി​മ​നോ​ഹ​ര​മാ​യ രീ​തി​യി​ൽ പു​ൽ​ക്കൂ​ടു​ക​ൾ ഒ​രു​ക്കി​യ​ത്. വ​യ​നാ​ട്ടി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം, കാ​ർ​ഷി​ക മേ​ഖ​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് പു​ൽ​ക്കൂ​ട് ഒ​രു​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ അ​ക്രൈ​സ്ത​വ​രും പു​ൽ​ക്കൂ​ടൊ​രു​ക്കാ​ൻ സ്ഥ​ലം വി​ട്ടു ന​ൽ​കു​ക​യും ഇ​ട​വ​ക അം​ഗ​ങ്ങ​ൾ​ക്ക് ഒ​പ്പം ചേ​ർ​ന്ന് പു​ൽ​ക്കൂ​ട് നി​ർ​മി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്തു.

ക്രി​സ്മ​സി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​ന്ദേ​ശ​മാ​യ കൂ​ടി​ച്ചേ​ര​ലി​ന്‍റെ വ​ലി​യ സ​ന്ദേ​ശ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു വ​ഴി​യോ​ര പു​ൽ​ക്കൂ​ട് മ​ത്സ​രം ഒ​രു​ക്കി​യ​തെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് പു​ത്ത​ൻ​പ​റ​ന്പി​ൽ പ​റ​ഞ്ഞു. ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 5000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 3000 രൂ​പ​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 2000 രൂ​പ​യും ആ​ണ് സ​മ്മാ​ന

Tags : nattu vishesham St. Thomas Church

Recent News

Up