ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയ പഴകിയ ഭക്ഷണ സാധങ്ങൾ നഗരസഭ കാര്യാലയത്തിൽ എത്തിച്ചപ്പോൾ അധ്യക്ഷൻ വി. വിനോദ് കുമാർ വൈസ് ചെയ
ഇരിട്ടി: ഇരിട്ടി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചത്. ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ഇരിട്ടി നഗരസഭ ആരോഗ്യവിഭാഗം ഇരിട്ടി, കീഴൂർ, പയഞ്ചേരി എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്. 18 ഹോട്ടലുകളിലാണ് പരിശോധന നടന്നത്. പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു.
ബീഫ്, പൊരിച്ച മത്സ്യം, മീൻക്കറി, കുബൂസ് അതിനൊപ്പം വിളമ്പുന്ന സലാഡ്, പച്ചടി, വറവ് തുടങ്ങിയ ഭക്ഷ്യ ഉത്പന്നങ്ങളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുമാണ് ആരോഗ്യ വിഭാഗം പിടികൂടിയത്. കീഴൂരിലെ ശ്രീനാരായണ, പത്മിനി,വൈറ്റ് ലൈൻ, ഇരിട്ടി മേലെ സ്റ്റാൻഡിലെ റാറാവീസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. സാധാരണ നടത്താറുള്ള പരിശോധനയ്ക്ക് പുറമേയാണ് ഇത്തരത്തിൽ പരിശോധന നടത്തിയതെന്ന് ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ പറഞ്ഞു. നിയമ വിരുദ്ധമായി പ്രവൃത്തിച്ച സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ക്ലീൻ സിറ്റി മാനേജർക്ക് പുറമേ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എ.എസ്. സന്ദീപ്, സ്വപ്നശ്രീ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരു ദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.
Tags : Stale food nattuvishesham lcoal news