ഇരിട്ടി: ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ഇരിട്ടി നഗരസഭയിൽ ആറ് സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ അഞ്ചെണ്ണത്തിൽ എൽഡിഎഫിനും ഒന്നിൽ യുഡിഎഫിനും മേൽകൈ. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെ കാര്യത്തിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ ധാരണയായി. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരെ ഒൻപതിന് തെരഞ്ഞെടുക്കും.
മുന്നണികൾ തമ്മിൽ ധാരണയായതിനാൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരത്തിനുള്ള സാധ്യത കുറവാണ്. യുഡിഎഫിന് മേൽകൈ ലഭിച്ച വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി മുസ്ലിം ലീഗിലെ വി.പി. അബ്ദുൾ റഷീദ് തെരഞ്ഞെുക്കപ്പെട്ടേക്കും.
യുഡിഎഫിലെ സി.എം. രമ്യ, കെ. ഹഫ്സത്ത്, ഷബ്നാസ് അഷ്റഫ് എന്നിവരും എം. പ്രജീഷ് (ബിജെപി), വി. രാജീവൻ(സിപിഎം ) എന്നിവരും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളാണ്. വൈസ് ചെയർപേഴ്സൺ അധ്യക്ഷയായ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ യുഡിഎഫിലെ എ. ലക്ഷ്മി, എ. നദീറ എന്നിവരും എസ്ഡിപിഐയിലെ പി. സീനത്ത്, സിപിഎമ്മിലെ കെ. ശ്രീലേഷ്, ബിജെപിയിലെ പി. വിനീത എന്നിവരും അംഗങ്ങളാണ്. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ യുഡിഎഫിലെ കെ.കെ. ഉണ്ണികൃഷ്ണൻ, ഹാരിഫ, സിപിഎമ്മിലെ പി. ധനിഷ, ടി.എച്ച്. മുഹമ്മദ് റാഫി, എം.വി. ശ്രീന എന്നിവരും ബിജെപിയിലെ സി.വി. സുധാകരനും അംഗങ്ങളാണ്. സ്റ്റാ
ൻഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനത്തേയ്ക്ക് പി. ധനിഷയേയാണ് പരിഗണിക്കുന്നത്.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷനായി സിപിഎമ്മിലെ ആർ.കെ. ഷൈജു തെരഞ്ഞെടു ക്കപ്പെട്ടേയ്ക്കും. സിപിഎമ്മിലെ കെ. അനിത, എം. നിഖിലേഷ് എന്നിവരും അംഗങ്ങളാണ്. ജൂമൈല ഫിറോസ്, വി. രാധ എന്നിവരാണ് യുഡിഎഫ് അംഗങ്ങൾ. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന് മൂന്നും യുഡിഎഫിന് രണ്ടും അംഗങ്ങളുടെ പിന്തുണയാണുള്ളത്.
അധ്യക്ഷ സ്ഥാനത്തേയ്ക്ക് സിപിഎമ്മിലെ കെ. രാജനെയാണ് പരിഗണിക്കുന്നത്. സി. നവ്യ, വി. അമൃത എന്നിവരാണ് മറ്റ് എൽഡിഎഫ് അംഗങ്ങൾ. യുഡുഎഫ് അംഗങ്ങളായു ടി. ഷംസീറും, ഷബ്നയും ഉണ്ടാകും.
പൊതുമരാത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സിപിഎമ്മിന് മൂന്നും യുഡിഎഫിനും ബിജെപിക്കും ഒന്ന് വീതം അംഗങ്ങളുമാണ് ഉള്ളത്.
സിപിഎമ്മിലെ പി.വി. ജിഷ അധ്യക്ഷയായേക്കും. ഇ. സന്ദീപ്, കെ.പി. അജേഷ് എന്നിവരാണ് മറ്റ് എൽഡിഎഫ് അംഗങ്ങൾ. പി.എ. നസീർ (കോൺഗ്രസ്), സി. രജീഷ് (ബിജെപി) എന്നിവരാണ് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.