x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ത​ദ്ദേ​ശ ദി​നാ​ഘോ​ഷം ആ​ന്തൂ​രി​ൽ 18, 19 തീ​യ​തി​ക​ളി​ൽ


Published: February 1, 2026 08:18 AM IST | Updated: February 1, 2026 08:18 AM IST

‌ക​ണ്ണൂ​ർ: സം​സ്ഥാ​ന ത​ദ്ദേ​ശ ദി​നാ​ഘോ​ഷം 18,19 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ആ​ന്തൂ​രി​ൽ ന​ട​ക്കും. ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 18ന് ​രാ​വി​ലെ ഒ​ന്പ​തി​ന് കെ​എ​പി ഗ്രൗ​ണ്ടി​ൽ ത​ദ്ദേ​ശമ​ന്ത്രി എം.​ബി. രാ​ജേ​ഷും സ​മാ​പ​ന സ​മ്മേ​ള​നം 19ന് ​കെ​എ​പി ഗ്രൗ​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഈ ​വ​ര്‍​ഷ​ത്തെ മി​ക​ച്ച ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ സ​മാ​പ​ന ച​ട​ങ്ങി​ൽ വ​ച്ച് മു​ഖ്യ​മ​ന്ത്രി വി​ത​ര​ണം ചെ​യ്യും. ത​ദ്ദേ​ശ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 13 മു​ത​ല്‍ 19 വ​രെ ക​ള്‍​ച്ച​റ​ല്‍ ഫെ​സ്റ്റ്, 21 മു​ത​ല്‍ 23 വ​രെ ഐ​എ​ഫ്എ​ഫ്കെ റീ​ജ​ണ​ല്‍ ഫി​ലിം ഫെ​സ്റ്റി​വ​ല്‍ എ​ന്നി​വ​യും ന​ട​ക്കും.

അ​തി​ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​നം മു​ത​ല്‍ കെ-​സ്മാ​ര്‍​ട്ട്, ഡി​ജി​റ്റ​ല്‍ സാ​ക്ഷ​ര​ത വ​രെ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ വി​ല​യി​രു​ത്ത​ലും ഭാ​വി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ആ​സൂ​ത്ര​ണ​വും പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​യി വി​വി​ധ അ​ക്കാ​ഡ​മി​ക് സെ​ഷ​നു​ക​ളും ന​ട​ക്കും. സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും അ​ധ്യ​ക്ഷ​ന്മാ​രും സെ​ക്ര​ട്ട​റി​മാ​രും ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ത​ദ്ദേ​ശ ദി​നാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കും.

ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ 13 മു​ത​ല്‍ 19 വ​രെ വി​ക​സ​ന എ​ക്‌​സി​ബി​ഷ​ന്‍, കു​ടും​ബ​ശ്രീ ഇ​ന്ത്യാ ഫു​ഡ് കോ​ര്‍​ട്ട്, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​പ​ണ​ന സ്റ്റാ​ളു​ക​ള്‍ എ​ന്നി​വ ഒ​രു​ക്കും. 14 മു​ത​ല്‍ 19 വ​രെ ഉ​ച്ച​ക​ഴി​ഞ്ഞ് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ലാ​മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. ഒ​പ്പ​ന, തി​രു​വാ​തി​ര, ഗ്രൂ​പ്പ് നാ​ടോ​ടി നൃ​ത്തം തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ കേ​ര​ളോ​ത്സ​വ​ത്തി​ല്‍ ബ്ലോ​ക്ക്, മു​നി​സി​പ്പ​ല്‍ ത​ല​ങ്ങ​ളി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ടീ​മു​ക​ള്‍​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ലാ​ത​ല കൈ​കൊ​ട്ടി​ക്ക​ളി മ​ത്സ​രം, മെ​ഹ​ന്തി ഫെ​സ്റ്റ്, വി​വി​ധ ര​ച​നാ​മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ​യും സം​ഘ​ടി​പ്പി​ക്കും.

13 മു​ത​ല്‍ 19 വ​രെ എ​ല്ലാ ദി​വ​സ​വും രാ​ത്രി എ​ട്ടു മു​ത​ൽ ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി മെ​ഗാ ഷോ​ക​ളും ഉ​ണ്ടാ​യി​രി​ക്കും. 13ന് ​രാ​ത്രി എ​ട്ടി​ന് വി​ധു​പ്ര​താ​പ് , 14ന് ​ശ്രീ​രാ​ഗ് ഭ​ര​ത​ന്‍, അ​നു​ശ്രീ (സ്റ്റാ​ര്‍ സിം​ഗ​ര്‍) ഗാ​ന​മേ​ള മ​ഹാ​ല​ക്ഷ്മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന "ദി ​റി​ഫ്ല​ക്ഷ​ൻ നൃ​ത്താ​വി​ഷ്‌​ക്കാ​രം എ​ന്നി​വ അ​ര​ങ്ങേ​റും. 15ന് ​ര​മ്യ ന​മ്പീ​ശ​ന്‍റെ നൃ​ത്ത​പ​രി​പാ​ടി​യും മാം​ഗോ​സ്റ്റീ​ന്‍ ക്ല​ബ് ബാ​ന്‍​ഡ് പെ​ര്‍​ഫോ​മ​ന്‍​സും ന​ട​ക്കും.
16ന് ​മെ​ഹ്ഫി​ല്‍ ഇ ​സ​മ സൂ​ഫി ബാ​ൻ​ഡ്, 17ന് ​റി​മി ടോ​മി​യു​ടെ ഗാ​ന​മേ​ള,18ന് ​ജോ​ബ് കു​ര്യ​ന്‍റെ ഗാ​ന​മേ​ള, റിമ ക​ല്ലി​ങ്ക​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന "മാ​മാ​ങ്കം' നൃ​ത്ത​പ​രി​പാ​ടി എ​ന്നി​വ​യും ന​ട​ക്കും. 19ന് ​വേ​ട​ന്‍റെ റാ​പ്പ് പെ​ര്‍​ഫോ​മ​ന്‍​സോ​ടെ മെ​ഗാ ഷോ​ക​ള്‍​ക്ക് സ​മാ​പ​ന​മാ​കും.

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ 13 മു​ത​ല്‍ 17 വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 11 മു​ത​ല്‍ ഒന്നുവ​രെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സെ​മി​നാ​റു​ക​ള്‍ ന​ട​ക്കും.14​ന് പ്രാ​ദേ​ശി​ക സ​ര്‍​ക്കാ​രു​ക​ളു​ടെ വി​ജ്ഞാ​ന​സാം​സ്‌​കാ​രി​ക ന​യ​പ​രി​പാ​ടി​ക​ളും ലൈ​ബ്ര​റി​ക​ളും 15ന് '​ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സ​വും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും' 16ന് "ദു​ര​ന്ത നി​വാ​ര​ണ​വും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളും' 17ന് സം​രം​ഭ​ക​ത്വം , സ്റ്റാ​ര്‍​ട്ട​പ്പ് ,ഇ​ക്കോ​സി​സ്റ്റം, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് സെ​മി​നാ​റു​ക​ള്‍ ന​ട​ക്കു​ക. മ​ന്ത്രി​മാ​രാ​യ പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്, വി.​ശി​വ​ന്‍​കു​ട്ടി, വി.​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ​ത്തും. മാ​ങ്ങാ​ട്ടു​പ​റ​മ്പ് ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് ഗ്രൗ​ണ്ടി​ലും ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ ഗ്രൗ​ണ്ടി​ലു​മാ​യി ന​ട​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​തീ​ദേ​വി, എ​ല്‍​എ​സ്ജി​ഡി ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ടി.​ജെ.​അ​രു​ണ്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : nattu vishesham celebration Territory Day

Recent News

Up