x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ൾ : കാ​സ​ര്‍​ഗോ​ഡ് ഫൈ​ന​ലി​ല്‍


Published: February 14, 2026 06:23 AM IST | Updated: February 14, 2026 06:23 AM IST

സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കോട്ടയവും കാസർഗോഡും ഏറ്റുമുട്ടിയപ്പോൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന യൂ​ത്ത് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കോ​ട്ട​യ​ത്തെ ത​ക​ര്‍​ത്ത് കാ​സ​ര്‍​ഗോ​ഡ് ഫൈ​ന​ലി​ല്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ സെ​മി​യി​ല്‍ മൂ​ന്നി​നെ​തി​രെ അ​ഞ്ച്ഗോ​ളു​ക​ള്‍​ക്കാ​ണ് കാ​സ​ര്‍​ഗോ​ഡ് കോ​ട്ട​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

13ാം മി​നി​ട്ടി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ നാ​യ​ക​ന്‍ ഉ​മ​ര്‍ അ​ഫാ​ഫ് കോ​ട്ട​യ​ത്തി​നെ​തി​രേ അ​ക്കൗ​ണ്ട് തു​റ​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ഇ​ട​ത് വി​ംഗില്‍ നി​ന്നും കാ​സ​ര്‍​ഗോ​ഡി​ന്‍റെ മ​ധ്യ​നി​ര താ​രം മു​ഹ​മ്മ​ദ് നി​ഹാ​ദ് അ​ലി മൈ​താ​ന​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു നി​ന്നും ഒ​റ്റ​യ്ക്ക് ന​ടത്തിയ മു​ന്നേ​റ്റം കോ​ട്ട​യ​ത്തി​ന്‍റെ വ​ല ച​ലി​പ്പി​ച്ചു. നി​ഹാ​ദ് തൊ​ടു​ത്ത ലോ​ംഗ് റേ​ഞ്ച് പോ​സ്റ്റി​ന്‍റെ ഇ​ട​തു​മൂ​ല​യി​ൽ ത​റ​ച്ച​പ്പോ​ൾ ഗാ​ല​റി ഇ​ള​കി മ​റി​ഞ്ഞു.

സ്കോ​ര്‍ 2-0. 43-ാം മി​നി​ട്ടി​ല്‍ അ​ഫാ​ഫ് വീ​ണ്ടും ഗോ​ള്‍ നേ​ടി. സ്കോ​ര്‍ 3-0. 56ാം മി​നി​ട്ടി​ല്‍ ല​ഭി​ച്ച പെ​നാ​ൽ​റ്റി കി​ക്ക് ഇ​ഷാം അ​ബ്ദു​ല്‍ ഖാ​ദ​ർ ഗോ​ളാ​ക്കി. ഹേ​മ​ന്ത് സ​നി​ല്‍​കു​മാ​റി​ന്‍റെ വ​ക​യാ​യി അ​ഞ്ചാം ഗോ​ൾ.

പ​ക​ര​ക്കാ​രാ​യി ഇ​റ​ങ്ങി​യ കൃ​ഷ​്ണ​ന്‍ ഡി.മേ​നോ​ന്‍ (84 മി​നി​ട്ട്)​ജ​ഗ​ന്‍​നാ​ഥ് (85 മി​നി​ട്ട്) ,ക്യാ​പ്റ്റ​ൻ ആ​ദി​ത്യ​ന്‍( 95മി​നി​ട്ട്) എ​ന്നി​വ​രാ​ണ് കോ​ട്ട​യ​ത്തി​നാ​യി ആ​ശ്വാ​സ​ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up