x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ലി​ല്‍ തെ​രു​വുനാ​യ ആ​ക്ര​മ​ണം: നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്


Published: November 8, 2025 06:27 AM IST | Updated: November 8, 2025 06:27 AM IST

അ​ഞ്ച​ലി​ല്‍ തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു.

അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെയാണ ്സംഭവം. അ​ഞ്ച​ൽ കാ​ളച​ന്ത​യ്ക്ക് സ​മീ​പ​ത്തും അ​ഞ്ച​ൽ ച​ന്ത​മു​ക്ക് പ​രി​സ​ര​ത്തു​മാ​യി തെ​രു​വുനാ​യ ഓ​ടി​ന​ട​ന്ന് നി​ര​വ​ധി​പേ​രെ ക​ടി​ച്ചു. നാ​യ​യെ പി​ന്നീ​ട് നാ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്നു.

പ​ത്തോ​ളം പേ​ർ​ക്ക് നാ​യ​യു​ടെ അ​ക്ര​മ​ണ ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ഇവർ അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലും പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. അ​ഞ്ച​ല്‍ പ​ട്ട​ണം കേ​ന്ദ്രീ​ക​രി​ച്ച് കു​റ​ച്ച​ധി​കം നാ​ളു​ക​ളാ​യി തെ​രു​വുനാ​യ​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.

രാ​വെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ തെ​രു​വുനാ​യ ശ​ല്യത്തി​ൽ പൊ​റു​തി​മു​ട്ടു​ക​യാ​ണ് ജ​നം. അ​ഞ്ച​ല്‍ പ​ട്ട​ണ​ത്തി​ല്‍ പോ​ലും വ​ലി​യ കൂ​ട്ട​മാ​യി എ​ത്തു​ന്ന തെ​രു​വുനാ​യ​്ക്ക ള്‍ ഉ​യ​ര്‍​ത്തു​ന്ന​ത് വ​ലി​യ ഭീ​ഷ​ണി​യാ​ണ്. കാ​ല്‍ന​ട, ഇ​രു​ച​ക്ര യാ​ത്രി​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും തെ​രു​വുനാ​യ ശ​ല്യം മൂ​ലം അ​നു​ഭ​വി​ക്കു​ന്ന ദു​രി​തം ചെ​റു​ത​ല്ല.

Tags : Anchal Local News Kollam Nattuvishesham

Recent News

Up