x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ലെ തെ​രു​വുനാ​യ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ശി​പാ​ർ​ശ


Published: January 7, 2026 06:04 AM IST | Updated: January 7, 2026 06:04 AM IST

മ​ഞ്ചേ​രി: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് 5,29,766 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് സ്ട്രേ ​ഡോ​ഗ് വി​ക‌്ടിം കോന്പ​ൻ​സേ​ഷ​ൻ ക​മ്മി​റ്റി സ​ർ​ക്കാ​രി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്തു.

ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ചെ​യ​ർ​പേ​ഴ്സ​ണും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ക​മ്മി​റ്റി​യു​ടെ മൂ​ന്നാ​മ​ത് സി​റ്റിം​ഗി​ലാ​ണ് ശി​പാ​ർ​ശ.

സി​റ്റിം​ഗ് പ​രി​ഗ​ണി​ച്ച 19 പ​രാ​തി​ക​ളി​ൽ 11 എ​ണ്ണ​ത്തി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.മ​ഞ്ചേ​രി ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സീ​നി​യ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജു​മാ​യ ഷാ​ബി​ർ ഇ​ബ്രാ​ഹിം മു​ണ്ടേ​ക്കാ​ട്ട്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​കെ.​ ജ​യ​ന്തി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ വി.​കെ. മു​ര​ളി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​സ​ക്ക​റി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തെ​രു​വുനാ​യ ആ​ക്ര​മ​ണം: ഹർ​ജി ന​ൽ​കാം


മ​ഞ്ചേ​രി: ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ജി​ല്ല​യി​ൽ തെ​രു​വ്നാ​യ ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം നി​ജ​പ്പെ​ടു​ത്തു​ന്ന​ത് സ്ട്രേ ​ഡോ​ഗ് വി​ക‌്ടിം കോന്പ​ൻ​സേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ്.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി മ​ഞ്ചേ​രി​യി​ലെ ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യി​ലോ താ​ലൂ​ക്ക് നി​യ​മ​സേ​വ​ന ക​മ്മി​റ്റി​ക​ളി​ലോ ഹ​ർ​ജി ന​ൽ​കാം.

ജ​സ്റ്റി​സ് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി മു​ന്പാ​കെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ലെ 283 ഹ​ർ​ജി​ക​ൾ ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ പ​രി​ഗ​ണ​നയ്​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍:9188127501.

Tags : nattu vishesham Street attack compensation

Recent News

Up