അമ്പലപ്പുഴ: ആശുപത്രിയിലെത്തുന്ന രോഗികൾക്കും ഡോക്ടർമാർക്കും ഭീഷണിയായി വണ്ടാനം മെഡിക്കൽ കോളജിൽ തെരുവുനായ ശല്യം. എ ബ്ലോക്കിനു സമീപമാണ് നായ്ക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. ഇതുവഴിയാണ് പ്രാക്ടീസ് കഴിഞ്ഞു മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിക്കുന്നത്.
പരിസരത്തെ വീടുകളിൽ വളർത്തിയിരുന്ന നായ്ക്കളെപോലും ഇവിടെ കാണാം. ആശുപത്രിയുടെ തെക്കേയറ്റം പിജി ക്വാർട്ടേഴ്സ് ഭാഗങ്ങളിൽ ചുറ്റുമതിൽ ഇല്ലാത്തതും നായ്ക്കൾക്ക് അകത്തു കയറി വിഹരിക്കാൻ എളുപ്പമായി. ആശുപത്രിക്കു പിറകിൽ ജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും തള്ളുന്നതും നായ്ക്കളുടെ വിളയാട്ടത്തിന് കാരണമാകുന്നു. ലക്ഷങ്ങൾ മുടക്കി പണി തീരാത്ത കെട്ടിടത്തിലും നിരവധി നായ്ക്കളാണ് പെറ്റുപെരുകുന്നത്.
Tags : Vandanam Medical College