അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഐഎച്ച്ആർഡി സ്കൂൾ, മൗലാന നഴ്സിംഗ് കോളജ് എന്നിവ സ്ഥിതി ചെയ്യുന്ന ഗാന്ധിനഗർ കോളനിയിൽ തെരുവുനായ ശല്യം രൂക്ഷമായി. 40 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ ഭയന്ന് ആളുകൾക്ക് റോഡിലിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഐഎച്ച്ആർഡി സ്കൂളിലേക്കും മൗലാന നഴ്സിംഗ് കോളജിലേക്കും പോകുന്ന വിദ്യാർഥികൾ, തൊട്ടടുത്തുള്ള ജുമാ മസ്ജിദിലേക്ക് പോകുന്നവർ, കോളനിയിൽ താമസിക്കുന്നവർ തുടങ്ങി എല്ലാവരും തെരുവനായ ശല്യത്താൽ ബുദ്ധിമുട്ടുകയാണ്. സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷൻ ഒട്ടേറെ പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നേരത്തെ നൽകിയിരുന്നു. എന്നാൽ പരിഹാരം ഉണ്ടായിട്ടില്ല. കോടതിയുടെ നിർദേശം ഉണ്ടായിട്ടും തെരുവുനായ്ക്കളെ പിടികൂടാൻ സംവിധാനം ഉണ്ടായില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകാനാണ് തീരുമാനം.
Tags : nattu vishesham Street dog Angadipuram