x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന


Published: November 7, 2025 03:50 AM IST | Updated: November 7, 2025 03:50 AM IST

ഇ​ന്ന​ലെ ആ​ലു​വ റെ​യി​ൽവേ സ്റ്റേ​ഷ​നി​ൽ ആ​ർ​പി​എ​ഫും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന.

ആ​ലു​വ: തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രെ​യി​നി​ൽ പെ​ൺ​കു​ട്ടി​ക്ക് നേ​രെ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​മെ​ട്ടാ​കെ റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ളി​ൽ റെ​യി​ൽവേ പോ​ലീ​സി​ന്‍റെ​യും കേ​ര​ള പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത പ​രി​ശോ​ധ​ക​ൾ ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ൻ​സ്പെ​ക്ട​ർ വേ​ണു​വി​ന്‍റെ​യും ഇ.​കെ. അ​നി​ൽ കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പ​രി​ശോ​ധ​ന. സം​ശ​യ​ക​ര​മാ​യി ക​ണ്ട​വ​രു​ടെ ബാ​ഗേ​ജു​ക​ൾ പ​രി​ശോ​ധി​ച്ചു.

ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ എ​ത്തു​ന്ന വി​വേ​ക് എ​ക്പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ൾ പ​രി​ശോ​ധി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കെ​തി​രേ ന​ട​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Railway Local News Ernakulam Nattuvishesham

Recent News

Up