x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിനി​ർ​മാ​ർ​ജ​ന​ത്തി​ന് ശ​ക്ത​മാ​യ നി​യ​മം വേ​ണം: എം​എ​ൽ​എ


Published: February 11, 2026 01:09 AM IST | Updated: February 11, 2026 01:09 AM IST

വി​മു​ക്തി ക​മ്യൂ​ണി​റ്റി ഒൗ​ട്ട്റീ​ച്ച് പ്രോ​ഗ്രാം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

 

രാ​മ​പു​രം: ല​ഹ​രിവ്യാ​പ​നം ത​ട​യാ​ൻ ശ​ക്ത​മാ​യ നി​യ​മനി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നും ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ. ല​ഹ​രിവ​ർ​ജ​ന മി​ഷ​ൻ വി​മു​ക്തി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ എ​ക്സൈ​സ് രാ​മ​പു​രം ജെം​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തി​യ ക​മ്യൂ​ണി​റ്റി ഒൗ​ട്ട്റീ​ച്ച് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത് പു​രോ​ഗ​മ​ന​പ​ര​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും മു​ന്നി​ൽനി​ൽ​ക്കു​ന്ന കേ​ര​ള​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
പ്ര​തി​വ​ർ​ഷം 28,000 ത്തി​ല​ധി​കം ല​ഹ​രി​കേ​സു​ക​ൾ സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്തു​വെ​ന്ന​ത് ഗൗ​ര​വ​മാ​യി കാ​ണ​ണം. പു​തി​യ ആ​ശ​യ​ങ്ങ​ൾ​ക്ക് പ​ക​രം പു​തി​യ രാ​സ​ല​ഹ​രി​ക​ൾ രു​ചി​ക്കാ​നു​ള്ള പ്ര​വ​ണ​ത അ​നേ​കം പേ​രു​ടെ ജീ​വി​തം പാ​ഴാ​ക്കി​ക്ക​ള​യു​ക​യാ​ണ്.

ല​ഹ​രി​യെ​ന്ന സാ​മൂ​ഹ്യ​വി​പ​ത്തി​നെ മാ​റ്റി​നി​ർ​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ജു​വൈ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ പെ​രി​ഞ്ചീ​രി, പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി പാ​ത്തി​ക്ക​ൽ, ജെം​സ് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ അ​ബ്ദു​സ​മ്മ​ദ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്‌ട​ർ വി. ​അ​നൂ​പ് അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ബി​ജു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം. ​യൂ​ന​സ് ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി.

Tags : Local News Nattuvishesham Malappuram

Recent News

Up