പൊഴുതന: ബന്ധുവീട്ടിൽ വിരുന്നുവന്ന വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു. മേപ്പാടി പാലവയൽ അനിൽ- രമ്യ ദന്പതികളുടെ മകൻ ആര്യദേവാണ്(14) മരിച്ചത്. മേപ്പാടി ഗവ.സ്കൂളിൽ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്. ഇന്നലെ വൈകുന്നേരം പെരുങ്കോട മുത്താറിക്കുന്ന് പുഴയിലാണ് കുട്ടി അകടത്തിൽപ്പെട്ടത്. നാട്ടുകാർ കരകയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൈത്തിരി ഗവ.ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tags : nattuvishesham local