x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ച്ച​ട​ക്കം വ​ള​ർ​ത്താ​ൻ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്ക് ക​ഴി​യും: ​ഡോ. അ​പ​ർ​ണ


Published: February 15, 2026 06:11 AM IST | Updated: February 15, 2026 06:11 AM IST

കു​ള​ത്തു​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ബി ​എം ജി ​ഹൈ​സ്കൂ​ളി​ലെ നാ​ലാ​മ​ത്തെ എ​സ് പി ​സി കെ​ഡേ​റ്റു​ക​ളു​ടെ പാ​സി​ങ് ഔ​ട്ട് പ​രേ​ഡ് പു​ന​ലൂ​ർ എ ​എ​സ് പി. ​ഡോ. അ​പ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു

കു​ള​ത്തൂ​പ്പു​ഴ : വി​ദ്യാ​ർ​ഥി​ക​ളിൽ അ​ച്ച​ട​ക്ക​വും നേ​തൃ​ഗു​ണ​വും വ​ള​ർ​ത്താ​ൻ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പു​ന​ലൂ​ർ എഎ​സ്പി ​ഡോ. അ​പ​ർ​ണ. വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി െ ന്‍റ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ടി​നു ക​രു​ത്തു​പ​ക​രാ​നാ​കു​മെ​ന്നും എ ​എ​സ് പി ​പ​റ​ഞ്ഞു. കു​ള​ത്തു​പ്പു​ഴ ച​ന്ദ​ന​ക്കാ​വ് ബി ​എം ജി ​ഹൈ​സ്കൂ​ളി​ലെ നാ​ലാ​മ​ത്തെ എ​സ് പി ​സി കെ​ഡേ​റ്റു​ക​ളു​ടെ പാ​സി​ംഗ് ഔ​ട്ട് പ​രേ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

പ്ര​ഥ​മ അ​ധ്യാ​പ​ക​ൻ ഷാ​ജു​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​സൈ​ന​ഫാ​ബീ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു എ​ബ്ര​ഹാം, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ, കു​ള​ത്തൂ​പ്പു​ഴ എ​സ് എ​ച്ച് ഒ ​ബി. അ​നീ​ഷ്, എ​സ് ഐ. ​ഷി​ജു, സി​ദ്ദീ​ഖ്, കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : Local News Nattuvishesham Kollam

Recent News

Up